രാജു മൈലപ്രാ
ടാമ്പ: ഫ്‌ളോറിഡയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മാന്നാര്‍ മണത്തറയില്‍ വര്‍ഗീസ് കോശി അന്തരിച്ചു.. ഏപ്രില്‍ 13 ന് രാവിലെയായിരുന്നു അപകടം. കൊച്ചുമോന്‍ എന്ന പേരില്‍ അറിയപ്പെടുന്ന വര്‍ഗീസ് കോശി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ ബിനി വര്‍ഗീസ്, മകന്‍ നിതിന്‍.
ആകസ്മികമായ ഉണ്ടായ ഈ ദുരന്തം ഇടവക ജനങ്ങളെയും ടാമ്പായിലെ മലയാളി സമൂഹത്തെയും ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. കൊച്ചുമോന്റെ നിര്യാണത്തില്‍ വിവിധ സാമുദായിക സാംസ്‌കാരിക സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. ഇടവക വികാരി വെരി. റവ. ജോര്‍ജ് പൗലോസ് കോര്‍-എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ മരണാനന്തര ശുശ്രൂഷകള്‍ക്ക് ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
സംസ്‌കാര ചടങ്ങുകളെ പറ്റിയുള്ള വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജ് പൗലോസ് കോര്‍-എപ്പിസ്‌കോപ്പ- ( 813 838 1756)
Manathara’s Varghese Koshy passes away in a car accident in Florida













