വാഷിംഗ്ടണ്‍: ഇറാനെതിരായി അമേരിക്കയും ഇസ്രയേലും സംയുക്ത സൈനീക നീക്കം നടത്താന്‍ കാരണം ഇറാന്‍ ആണവായുധങ്ങള്‍ നേടാന്‍ ശ്രമിച്ചതിനാലാണെന്നു അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇറാനെതിരേ ഇസ്രയേല്‍ നടത്തിയ സൈനക നീക്കത്തിന് അമേരിക്ക എന്തുകൊണ്ടാണ് പിന്തുണ നല്കുന്നതെന്നതിനുള്ള മറുപടിയായിട്ടായിരുന്നു റൂബിയോയുടെ ഈ പ്രതികരണം.
റൂബിയോയുടെ പുറത്തുവന്ന വീഡിയോയില്‍ അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ ഇറാനില്‍ യുഎസ് ആക്രമണം നടത്തുന്നതിന് കാരണമെന്തെന്നതില്‍ ചില സംശയങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഞാന്‍ അതിനു വിശദീകരണം നല്കാമെന്നു പറഞ്ഞാണ് റൂബിയോ സംഭാഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇറാന്‍ ആണവായുധങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു. അതില്‍ യാതൊരു സംശയവുമില്ല. ഇറാന്‍ പ്രതിരോധ കവചം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വളരെ കൂടുതല്‍ മിസൈലുകളും ഡ്രോണുകളും ശേഖരിച്ച് ആരും അവരെ ആക്രമിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ അവരുടെ ആണവ പദ്ധതിയെ ആരും തടയാന്‍ കഴിയാത്തവിധം വലിയ മിസൈല്‍-ഡ്രോണ്‍ ശേഷി നേടാന്‍. അത് ലോകത്തിനു തന്നെ വളരെ വലിയ ഒരു അപകടമായിരുന്നു, അത് അവസാനിപ്പിക്കാനായാണ് ഫെബ്രുവരി 28 ന് ഇറാനെതിരേ സൈനീക നീക്കം അരംഭിച്ചതെന്നും റൂബിയോ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു.
Marco Rubio says military action against Iran is due to its efforts to build a nuclear arsenal













