കോതമംഗലത്ത് വയോജനങ്ങള്‍ക്കുള്ള പാംകെയര്‍ ഗ്രോവ് സ് അപ്പാര്‍ട്ട്‌മെന്റ്‌സ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു

കോതമംഗലത്ത് വയോജനങ്ങള്‍ക്കുള്ള പാംകെയര്‍ ഗ്രോവ് സ് അപ്പാര്‍ട്ട്‌മെന്റ്‌സ് ശിലാസ്ഥാപനം നിര്‍വ്വഹിച്ചു

കോതമംഗലം: കോതമംഗലത്ത് നിര്‍മ്മാണം ആരംഭിക്കുന്ന പാംകെയര്‍ ഗ്രോവ് സ്, സീനിയര്‍ ലിവിങ് പ്രൊജക്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കപ്പെട്ടു. കോതമംഗലം സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ ശില ആശിര്‍വ്വാദവും ആമുഖ പ്രഭാഷണവും നടത്തി.സീനിയര്‍ ലിവിങ് പ്രൊജക്‌സ് അഡൈ്വസര്‍ ലിജ ജിജോ ശിലാസ്ഥാപനം നടത്തി. ആറ് ഏക്കര്‍ ഭൂമിയില്‍ 400 അപ്പാര്‍ട്ടുമെന്റുകളാണ്. പ്രായമായവര്‍ക്ക് താമസിക്കാനായി ആധുനിക സൗകര്യങ്ങളോടെ ഇവിടെ നിര്‍മ്മിക്കുന്നത്.

പാംകെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബാബു ജോസഫ്, ഡയറക്ടര്‍ കോ-ഫൗണ്ടര്‍ ലിമി റോസ് ടോം, ജനറല്‍ മാനേജര്‍ ബിബിന്‍ വര്‍ഗ്ഗീസ്, കോതമംഗലം സില്‍വര്‍ ടിപ്സ് ഹോട്ടല്‍ മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് മാത്യു, പ്രൊജക്ട് ആര്‍ക്കിടെക് കെ.സി. ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Palm Care Grooves apartments foundation stone laid at Kothamangalam

Share Email
LATEST
More Articles
Top