പോലീസ് പിന്തുടരുന്നതിനിടെയുള്ള അപകടങ്ങള്‍: യുഎസില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നഷ്ടമായത് എട്ടു ജീവനുകള്‍

പോലീസ് പിന്തുടരുന്നതിനിടെയുള്ള അപകടങ്ങള്‍: യുഎസില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ നഷ്ടമായത് എട്ടു ജീവനുകള്‍

വാഷിംഗ്ടണ്‍: സ്റ്റേറ്റ് ട്രൂപ്പര്‍മാര്‍ വാഹനങ്ങളെ പിന്തുടരുന്നതിനിടെയുണ്ടായ അപകടങ്ങളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ യുഎസില്‍ കൊല്ലപ്പെട്ടത് എട്ടുപേര്‍. അലബാമയില്‍ സ്റ്റേറ്റ് ട്രൂപ്പര്‍ പിന്തുടരുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ അലബാമയിലെ പൈക്ക് കൗണ്ടിയില്‍ വെള്ളിയാഴ്ച്ച അര്‍ധരാത്രിയിലാണ് അപകടം സംഭവിച്ചത്.

മരണപ്പെട്ടവരില്‍ 17 വയസുകാരനും ഉള്‍പ്പെടുന്നു. അപകടസമയത്ത് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും അവര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണെന്നും റിപ്പോര്‍ട്ടുണ്ട്.. ടെക്‌സാസിലെ ഫോര്‍ട്ട് വര്‍ത്തില്‍ ഹെഡ്‌ലൈറ്റുകള്‍ ഇല്ലാതെ ഓടിച്ച കാറിനെ പോലീസ് പിന്തുടര്‍ന്നപ്പോള്‍ ആ വാഹനം നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലിടിച്ച് ഡ്രൈവര്‍ കൊല്ലപ്പെട്ടു.

കാലിഫോര്‍ണിയയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു.ഗാര്‍ഹിക പീഡന കേസിലെ പ്രതി ഓടിച്ച വാഹനം മറ്റൊരു കാറിനെ ഇടിച്ച് ഗര്‍ഭണി ഉള്‍പ്പെടെയുള്ള ദമ്പതികള്‍ കൊല്ലപ്പെട്ടു.മറ്റൊരു സംഭവത്തില്‍, മോഷ്ടിച്ച ട്രക്കിനെ പൊലീസ് പിന്തുടരുന്നതിനിടെ അത് ഒരു എസ്യുവിയുമായി ഇടിച്ച് ഡ്രൈവര്‍ മരിച്ചു, യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പോലീസ് വാഹനങ്ങളെ പിന്തുടര്‍ന്നുള്ള അപകടങ്ങള്‍ മൂലം അമേരിക്കയില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് ജീവനുകള്‍ നഷ്ടമാകുന്നതായി ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസ് എക്‌സിക്യൂട്ടീവ് റിസേര്‍ച്ച് ഫോറം 2023-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം പൊലീസ് പിന്തുടര്‍ച്ചകള്‍ മൂലമുള്ള മരണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണത്തില്‍ ആക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഗുരുതര കുറ്റകൃത്യങ്ങളിലോ അടിയന്തര ഭീഷണിയുള്ള സാഹചര്യങ്ങളിലോ മാത്രമേ ഇത്തരം പിന്തുടര്‍ച്ചകള്‍ നടത്താവൂ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Police chase accidents: Eight lives lost in the US in a week

Share Email
Top