ട്രംപിനെതിരേ പോപ്പ്: ഇറാനിയന്‍ സംസ്‌കാരം നശിപ്പിക്കുമെന്ന ഭീഷണി അംഗീകരിക്കാന്‍ കഴിയില്ലെന്നു ലിയോ പതിനാലാമന്‍

ട്രംപിനെതിരേ പോപ്പ്: ഇറാനിയന്‍ സംസ്‌കാരം നശിപ്പിക്കുമെന്ന ഭീഷണി അംഗീകരിക്കാന്‍ കഴിയില്ലെന്നു ലിയോ പതിനാലാമന്‍

റോം: പശ്തിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ പൂര്‍ണമായി നശിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരേ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ഇറാനിയന്‍ സംസ്‌കാരം നശിപ്പിക്കപ്പെടുമെന്ന ട്രംപിന്റെ ഭീഷണി അംഗീകരിക്കാന്‍ കഴിയില്ലെന്നു പോപ്പ് വ്യക്തമാക്കി.

. സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലേക്ക് നടത്തുന്ന ഏത് ആക്രമണവും അന്താരാഷ്ട്ര നിയമലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കുന്ന ആക്രമണങ്ങള്‍ ”അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അത് മനുഷ്യരിലുളള വിദ്വേഷം, വിഭജനം, നാശം എന്നിവയുടെ അടയാളമാണെന്നും എല്ലാവരും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം ട്രംപിന്റെ നിലപാടിനെതിരേ ഇതുവരെ നടത്തിയതില്‍ ഏറ്റഴും രൂക്ഷമായ വിമര്‍ശനമാണ് പോപ്പ് ഇപ്പോള്‍ നടത്തിയത്. യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും പോപ്പ് ആഹ്വാനം ചെയ്തു.

ഇറാന്‍ ജനങ്ങളെയെല്ലാം ലക്ഷ്യമിട്ട ഒരു ഭീഷണി ഉയര്‍ന്നു. ഇത് തീര്‍ച്ചയായും അംഗീകരിക്കാനാവാത്തതാണെന്നും പോപ്പ് വ്യക്തമാക്കി.ഇസ്റ്റര്‍ ദിനത്തില്‍ നല്കിയ സന്ദേശത്തില്‍ പറഞ്ഞ സമാധാനാവശ്യത്തെ പോപ്പ് വീണ്ടും വിശ്വാസികളെ ഓര്‍മിപ്പിച്ചു. യുദ്ധങ്ങള്‍ അന്യായമെന്നു വിശേഷിപ്പിച്ച പോപ്പ് ഇവ യാതൊതു പരിഹാരവും നല്‍കാത്ത യുദ്ധമാണെന്നും അവയെ നമ്മള്‍ നിരസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Pope against Trump: Threat to destroy Iranian culture unacceptable, says Leo XIV

Share Email
LATEST
More Articles
Top