വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മലപ്പുറത്തേക്ക് അയച്ചു: ഇന്ന് അന്ത്യയാത്രാമൊഴിയേകും

വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മലപ്പുറത്തേക്ക് അയച്ചു: ഇന്ന് അന്ത്യയാത്രാമൊഴിയേകും

പൊള്ളാച്ചി: തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എല്‍പി സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെയും പോസ്റ്റ്മോര്‍ട്ടംപൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇന്ന്് രാവിലെ ആറേകാലോടെ പൊള്ളാച്ചിയില്‍ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കാണ് ആംബുലസ് എത്തിച്ചേരുക.. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്നു പുലര്‍ച്ചെ നാലോടെയാണ് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാന്‍ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത് .പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റര്‍അകലെയാണ് അപകടമുണ്ടായത്. . ഡ്രൈവര്‍ ഉള്‍പ്പെടെ13 പേര്‍ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.

പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകന്‍ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്.

Postmortems of the nine people who died in the Valparai road accident have been completed and sent to Malappuram: The last rites will be performed today

Share Email
LATEST
Top