മെംഫിസില്‍ മൂന്നു കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി: കുട്ടികള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

മെംഫിസില്‍ മൂന്നു കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി: കുട്ടികള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

മെംഫിസില്‍: മെംഫിസിലില്‍ മൂന്നു കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൊല്ലപ്പെട്ട കുട്ടികള്‍ക്ക് മൂന്നു വയസുമുതല്‍ ഏഴു വയസു വരെ പ്രായമുള്ള വരാണെ ന്നാണ് പ്രാഥമീക വിലയിരുത്തല്‍. കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരം ഭിച്ചു. കൊല്ലപ്പെട്ട കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല.മെംഫിസിന്റെ തെക്കുകിഴക്കന്‍ ഭാഗമായ ഹിക്കറി ഹില്ലിലെ കാടിനോട് ചേര്‍ന്ന പ്രദേശത്താണ് കണ്ടെത്തിയത്.

മാര്‍ച്ച് എട്ടിന് ഈ മേഖലയിലൂടെ നായയുമായി സഞ്ചരിച്ച ഒരാള്‍ ഒരു മനുഷ്യ തലയോട്ടി കാണപ്പെട്ടതായി പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് ചീഫ് പറഞ്ഞു. ഇതിനു പിന്നാലെ നടത്തിയ അന്വേഷ ണത്തിലാണ് മൂന്നു കുട്ടികളുടെ ശരീരവശിഷ്ടങള്‍ കണ്ടെത്തിയത മെംഫിസ് പോലീസ് ചീഫ് സെറലിന്‍ ഡേവിസ് ബുധനാഴ്ച പറഞ്ഞു. ഹൃദയഭേതകമായ അവസ്ഥയെന്നാണ് സംഭവത്തെ പോലീസ് വിശേഷിപ്പിച്ചത്.

കുട്ടിളുടെ മരണത്തെ സംബന്ധിച്ചുള്ള സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നു ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡേവിസ് അറിയിച്ചു.മാര്‍ച്ച് 8-ന്, മെംഫിസിന്റെ തെക്കുകിഴക്കന്‍ ഭാഗമായ ഹിക്കറി ഹില്ലിലെ കാടിനോട് ചേര്‍ന്ന പ്രദേശത്ത് മനുഷ്യ തലയോട്ടി കാണപ്പെട്ടതായി ഒരാള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്.

തുടര്‍ന്നുള്ള ആഴ്ചകളില്‍, മെംഫിസ് പോലീസ് വകുപ്പിന്റെ കൊലപാതക വിഭാഗവും ഷെല്‍ബി കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫിസും നടത്തിയ പരിശോധനയില്‍ കൂടുതല്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവയ്ക്ക് വര്‍ഷങ്ങളുടെ കാലപ്പഴക്കം ഉണ്ടായിരിക്കാമെന്നാണ് കരുതുന്നതെന്ന് ഡേവിസ് പറഞ്ഞു. ഈ മേഖലയില്‍ ഇപ്പോഴും വ്യാപക തെരച്ചില്‍ തുടരുകയാണ്. പ്രാദേശീക ഏജന്‍സികള്‍ മുതല്‍ എഫ്ബിഐ വരെ അന്വേഷണത്തില്‍ സഹായിക്കുന്നുണ്ട്.

അടുത്ത കാലത്തു കാണാതായ കുട്ടികളുടെറിപ്പോര്‍ട്ടുകള്‍ പരിശോധിച്ചെങ്കിലും യാതൊരു പൊരുത്തവും കണ്ടെത്താനായിട്ടില്ലെന്ന് ഡേവിസ് പറഞ്ഞു. കുട്ടികള്‍ മെംഫിസിന് പുറത്തുള്ളവരായിരിക്കാമെന്ന സാധ്യതയും അവര്‍ പരിഗണിക്കുന്നുണ്ട്.

Remains of three children found in Memphis: Investigation launched into children’s deaths

Share Email
LATEST
More Articles
Top