ജനീവ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ അടച്ച ഹോർമൂസ് കടലിടു ക്ക് തുറക്കുന്നത് സംബന്ധിച്ച് യു എൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് കടലിടുക്ക് തുറക്കുന്നത് അംഗീക രിക്കാന്‍ കഴിയില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. യു എൻ സുരക്ഷാ കൗൺസി ലിൽ ബഹ്റൈൻ ആണ് ഇത്തരം ഒരു പ്രമേയം അവതരിപ്പിച്ചത്.
11 രാജ്യങ്ങ ൾ പ്രമേയത്തിന് അനുകൂ ലമായി വോട്ട് ചെയ്തു. പാകിസ്ഥാനും കൊളംബിയയും വിട്ടുനിന്നു. റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു.
ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിനും സൈനിക നടപടിയുള്‍പ്പെടെ തേടിക്കൊണ്ടായിരുന്നു പ്രമേയത്തില്‍ ആദ്യമുണ്ടായിരുന്ന നിര്‍ദേശം. 15 അംഗ സുരക്ഷാ കൗണ്‍സിലിലെ വീറ്റോ അധികാരമുള്ള രാജ്യങ്ങളായ റഷ്യ, ചൈന, ഫ്രാന്‍സ് എന്നിവര്‍ ബലപ്രയോഗം അംഗീകരി ക്കുന്നതിനെതിരെ എതിര്‍പ്പ് പ്രകടിപ്പി ച്ചതിനെത്തുടര്‍ന്ന്, ആക്രമണ നടപടിയെ ക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒഴിവാക്കി യാണ് പ്രമേയം വീണ്ടും കൊണ്ടുവന്നത്
Russia and China veto resolution to open the Strait of Hormuz











