വേനലിൽ വെന്തുരുകി സംസ്ഥാനം: പൊതുജനങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം 

വേനലിൽ വെന്തുരുകി സംസ്ഥാനം: പൊതുജനങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം,  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതല യോഗം 

തിരുവനന്തപുരം: 40 ഡിഗ്രിക്ക് മുകളി ലേക്ക് ചൂട് ഉയർന്ന തോടെ വേന ലിൽ വെന്തുരുകി കേരളം പല സ്ഥലങ്ങ ളിലും സൂര്യാഘാതം ഏറ്റ് നിരവധി പേർക്ക് പരിക്കേറ്റു. കുടിവെള്ളക്ഷാമം ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്.ഉഷ്ണതരംഗ സാഹചര്യവും ഉച്ചവെ യിലിലെ ജോലി നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ സാഹചര്യം വിലയി രുത്തി ആവശ്യമായ തുടർനട പടികൾ യോഗം തീരുമാനിക്കും. 

ചൂട് അസഹനീയമായി തുടരുന്ന സാഹചര്യ ത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി ദുരന്തനിവാരണ അതോറിറ്റി. താപനില ഉയരാൻ സാധ്യതയുള്ളതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ മൂന്നു മുതൽ നാലു വരെ ഡിഗ്രി കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.  അത്യാവ ശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. 

State scorched by summer heat: High-level meeting chaired by Chief Minister, public urged to be on high alert

Share Email
Top