യുദ്ധത്തില്‍ ഇറാനുണ്ടായ നഷ്ടത്തിന് കണക്കു ചോദിക്കുമെന്ന് പരമോന്നത നേതാവ്

യുദ്ധത്തില്‍ ഇറാനുണ്ടായ നഷ്ടത്തിന് കണക്കു ചോദിക്കുമെന്ന് പരമോന്നത നേതാവ്

ടെഹ്റാന്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായി തങ്ങളെ ആക്രമിച്ചതിലൂടെ ഉണ്ടായ നഷ്ടത്തില്‍ ഓരോന്നിനും കണക്ക് ചോദിക്കുമെന്നു ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമേനി. തന്റെ രാജ്യത്തെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. യുദ്ധത്തില്‍ രക്തസാക്ഷിത്വം വഹിച്ചവരുടേയും പരിക്കേറ്റവരുടയും ഓരോ തുള്ളി ചോരയ്ക്കും പകരമായി നഷ്ടപരിഹാരം ഈടാക്കുമെന്ന് ഔദ്യോഗിക മാധ്യമങ്ങളിലൂടെ ഖമേനി വ്യക്തമാക്കി.

നാശനഷ്ടങ്ങള്‍ക്ക് പരിഹാരത്തുക ഈടാക്കുമെന്നും ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഖമേനി പറഞ്ഞു. അത് ഇറാന്റെ നയതന്ത്രത്തിലെ നിര്‍ണായകമായ ഒരു പുതിയ അധ്യായമാണ്. യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവും തന്റെ പിതാവുമായ അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

രാജ്യം ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും തങ്ങളുടെ അവകാശങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറല്ലെന്നും മുജ്തബ ഖമേനി കൂട്ടിച്ചേര്‍ത്തു.

Supreme Leader says Iran will be held accountable for losses in war

Share Email
Top