അറ്റ്ലാന്റ: അറ്റ്ലാന്റ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ ‘സ്വര്‍ഗീയനാദം’, സംഗീതത്തില്‍ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി ‘സ്വര്‍ഗീയനാദം ഷൈനിംഗ് സ്റ്റാര്‍’ എന്ന പേരില്‍ യുട്യൂബ് ലൈവ് ഷോ ആരംഭിക്കുന്നു. ജൂലൈ മാസം മുതല്‍ സംപ്രേഷണം ആരംഭിക്കുന്ന ഈ പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 10-ന് അറ്റ്ലാന്റയില്‍ വെച്ച് നടത്തപ്പെടും.
മലയാള ക്രിസ്തീയ സംഗീത മേഖലയിലെ പ്രമുഖ ഗായകരും സംഗീത സംവിധായകരും പരിപാടിയുടെ വിവിധ ഘട്ടങ്ങളില്‍ വിധികര്‍ത്താക്കളായി എത്തും. യു.എസ്, കാനഡ എന്നിവിടങ്ങളില്‍ താമസിക്കുന്ന 9 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.
മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും കൂടാതെ പ്രമുഖ സംഗീത സംവിധായകരുടെ ആല്‍ബങ്ങളില്‍ പാടാനുള്ള സുവര്‍ണ്ണാവസരവും ലഭിക്കും.
താല്‍പ്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ജൂണ്‍ 15-ന് മുന്‍പായി സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സണ്ണി പാറവനേത്ത്: (678) 866-5336 (WhatsApp)
Swargeenaadam Shining Star 2026′ music competition to be organized in Atlanta













