പന്തളം: തിരുവാഭരണ കാണിപ്പൊന്ന് പന്തളം കൊട്ടാരത്തിൽ നിന്നും മോഷണം പോയി.പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചി രിക്കുന്ന തിരുവാഭരണത്തിലെ കാണിപ്പൊന്ന് ഇന്ന് പന്തളം വലിയ കോയി ക്കൽ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെ കണികാണാൻ നൽകിയ കാണിപ്പൊന്ന് കൈക്കലാക്കി ദർശനത്തിനെത്തിയ ആൾ മുങ്ങി.
ഇന്ന് രാവിലെയാണ് തിരുവാഭരണ വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയിരുന്നത്. പുലർച്ചെ നാലര മുതൽ ദർശനസൗകര്യം ഉണ്ടായിരുന്നു ആറുമണിയോടെ ദർശനത്തിനെത്തിയ ഒരാൾ കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞ് അശ്വാരൂഢനായ അയ്യപ്പൻ്റെ രൂപമുള്ള കാണിപ്പൊന്ന് കൈക്കലാക്കുകയായിരുന്നു.
ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽ വച്ച് തൊഴുവാനായി കുടും ബാംഗങ്ങൾക്ക് നൽകുന്ന ത്.ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം ആരംഭിച്ചു
Thiruvabharanam jewellery stolen from Pandalam Palace













