ഇത് യുദ്ധത്തിന്റെ അവസാനമല്ല: വെടിനിര്‍ത്തലിനെതിരേ അമേരിക്കയോ ഇസ്രയേലോ പ്രവര്‍ത്തിച്ചാല്‍ തിരിച്ചടിയെന്നു ഇറാന്‍

ഇത് യുദ്ധത്തിന്റെ അവസാനമല്ല: വെടിനിര്‍ത്തലിനെതിരേ അമേരിക്കയോ ഇസ്രയേലോ പ്രവര്‍ത്തിച്ചാല്‍ തിരിച്ചടിയെന്നു ഇറാന്‍

ടെഹ്റാന്‍: ഇപ്പോള്‍ പ്രഖ്യാപിച്ച രണ്ടാഴ്ച്ചത്തെ വെടിനിര്‍ത്തല്‍ യുദ്ധത്തിന്റെ അവസാനമല്ലെന്നും വെടിനിര്‍ത്തലിനെതിരേ അമേരിക്കയോ ഇസ്രയേലോ പ്രവര്‍ത്തിച്ചാല്‍ തിരിച്ചടിയെന്നു ഇറാന്‍. ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും എന്നാല്‍ എല്ലാ സൈനിക വിഭാഗങ്ങളും പരമോന്നത നേതാവിന്റെ ഉത്തരവ് പാലിച്ച് വെടിനിര്‍ത്തണമെന്നും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതിനെത്തുടര്‍ന്ന്, വെടിവയ്പ് നിര്‍ത്താന്‍ എല്ലാ സൈനിക യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. അമേരിക്കയോ ഇസ്രയേലോ ഏതെങ്കിലും തരത്തില്‍ ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെയാണെന്നും ഇത് യുദ്ധത്തിന്റെ അന്ത്യത്തെ സൂചിപ്പിക്കുന്നില്ലെന്നും പരമോന്നത നേതാവ് കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ കൈകള്‍ ട്രിഗറില്‍ തന്നെ തുടരുന്നു,

ശത്രുവിന്റെ ഭാഗത്തുനിന്ന് ചെറിയൊരു തെറ്റ് സംഭവിച്ചാല്‍ പോലും അതിനെ പൂര്‍ണ്ണ ശക്തിയോടെ നേരിടുമെന്നും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘യുദ്ധത്തിന്റെ മിക്കവാറും എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചുവെന്നും നിങ്ങളുടെ ധീരരായ മക്കള്‍ ശത്രുവിനെ ചരിത്രപരമായ നിസ്സഹായതയിലേക്കും ശാശ്വതമായ പരാജയത്തിലേക്കും എത്തിച്ചുവെന്നുമുള്ള ശുഭവാര്‍ത്ത ഇപ്പോള്‍ ഞങ്ങള്‍ ഇറാന്‍ ജനതയെ അറിയിക്കുന്നു. ഇറാനിലെ ജനങ്ങളുടെ ത്യാഗത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണത്തില്‍, യുദ്ധത്തിന്റെ ഒന്നാം ദിവസം തന്നെ പരമോന്നത നേതാവ് ആയിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 41 ദിവസത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലായി നിരവധി പേരാണ് കൊല്ലപ്പെട്ടത്.

This is not the end of the war: Iran warns of retaliation if US or Israel violate ceasefire

Share Email
LATEST
Top