വാഷിംഗ്ടണ്‍: അമേരിക്കന്‍ ആരോഗ്യ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍( സിഡിസി) ഡയറക്ടറായി ഡോ. എറിക് ഷ്വാര്‍ട്‌സിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. വ്യാഴാഴ്ച്ചയാണ് ഈ പദവിയിലേക്ക് ഡോ. എറിക്കയെ നാമനിര്‍ദേശം ചെയ്തത്. . നിലവില്‍ ഡപ്യൂട്ടി സര്‍ജന്‍ ജനറലായിരുന്നു എറിക്ക. അസാധാരണ കഴിവുകളുള്ള ഡോ. എറിക്കയെ സിഡിസ ഡയറക്ടറായി നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ താന്‍ അഭിമാനിക്കുന്നതായി ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ നിലവിലെ ആക്ടിംഗ് ഡയറക്ടറായ ജയ് ഭട്ടാചാര്യയ്ക്ക് പകരക്കാരിയായി എറിക്ക് ഈ പദവിയിലെത്തും. ബൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ എറിക് . 2005 വരെ യു.എസ്. നേവിയില്‍ സേവനം അനുഷ്ഠിച്ചു. അവര്‍ പിന്നീട് യു.എസ്. പബ്ലിക് ഹെല്‍ത്ത് സര്‍വീസ് കമ്മീഷന്‍ഡ് കോര്‍പ്പ്‌സിലും സേവനമനുഷ്ഠിച്ചു. കോസ്റ്റ് ഗാര്‍ഡ് ചീഫ് മെഡിക്കല്‍ ഓഫീസറായും 2019 മുതല്‍ 2021 തുടക്കത്തില്‍ വരെ ഡെപ്യൂട്ടി സര്‍ജന്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്
.ഒരു വര്‍ഷത്തിനുള്ളില്‍ സിഡിസി തലപ്പത്തേയക്ക് നാമനിര്‍ദേശം ചെയ്യുന്ന നാലാമത്തെ ആളാണ് എറിക്. 2025 ജൂലൈയില്‍ സൂസന്‍ മൊണാര്‍സ് സിഡിസി ഡയറക്ടറായി ചുമതലയേറ്റെങ്കിലും ഒരുമാസത്തിനുള്ളില്‍ ആ പദവിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു.
Trump nominates Dr. Erica Schwartz as CDC director













