ഇറാനുമായി സമാധാനക്കരാറുണ്ടാക്കാന്‍ തനിക്ക് സമയപരിധി സംബന്ധിച്ച സമ്മര്‍ദമില്ലെന്നു ട്രംപ്

ഇറാനുമായി സമാധാനക്കരാറുണ്ടാക്കാന്‍ തനിക്ക് സമയപരിധി സംബന്ധിച്ച സമ്മര്‍ദമില്ലെന്നു ട്രംപ്

വാഷിംഗ്ടണ്‍: ആഴ്ച്ചകളായി തുടരുന്ന ഇറാനുമായുള്ള സംഘര്‍ഷം അവസാ നിപ്പിക്കുന്നതിനും സമാധാനകരാര്‍ ഉണ്ടാക്കുന്നതിനും തനിക്ക് സമയപരിധി സംബന്ധിച്ച സമ്മര്‍ദമില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാഴാഴ്ച്ച ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

കരാര്‍ ഉണ്ടാക്കാന്‍ എത്രകാലം കാത്തിരിക്കാന്‍ തയാറാണെന്ന ചോദ്യത്തിനു മറുപടിയായി ഇക്കാര്യത്തില്‍ തന്നെ തിടുക്കപ്പെടുത്തരുതെന്നു ട്രംപ് മറുപടി നല്കിയത്. ട്രംപ് സമ്മര്‍ദത്തിലാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ അങ്ങനെയല്ല. സമയം സംബന്ധി്ച്ച സമ്മര്‍ദം ഇറാനാണുള്ളത്. അവര്‍ക്ക് അവരുടെ എണ്ണ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ മുഴുവന്‍ എണ്ണ അടിസ്ഥാനസൗകര്യവും തകരും. സംഭരിക്കാന്‍ അവര്‍ക്കിടമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ ജനതയ്ക്ക് ഉയര്‍ന്ന ഇന്ധന വില എത്ര കാലത്തേയ്ക്ക് നല്കണ്ടിവരുമെന്ന ചോദ്യത്തിന് കുറച്ചു കാലത്തേയ്‌ക്കെന്നായിരുന്നു ട്രംപിന്റെ മറുപടി.ഇതിനിടെ ഇസ്രയേലും ലെബനോനും തമ്മിലുള്ള വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച കൂടി നീട്ടുന്നതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.”വേഗത്തില്‍ തന്നെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണിനെയും വൈറ്റ് ഹൗസില്‍ സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതായും ട്രംപ് കുറിച്ചു. വ്യാഴാഴ്ച വൈറ്റ് ഹൗസില്‍ നടന്ന രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം.

ഒരാഴ്ച മുമ്പ് ട്രംപ് 10 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരി 28 നാണ് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി സൈനീക നീക്കം ആരംഭിച്ചത്. ഒരുമാസത്തിനുളളില്‍ യുദ്ധം അവസാനിക്കുമെന്നു ട്രംപ് പ്രഖ്യാ പനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ രണ്ടുമാസത്തിലേക്ക് കടന്നിരിക്കയാണ്.

Trump says he has no deadline pressure to make peace deal with Iran

Share Email
Top