സമാധാന ചര്‍ച്ചയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഇറാന് അമേരിക്കയെ വിളിക്കാമെന്നു ട്രംപ്

സമാധാന ചര്‍ച്ചയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ ഇറാന് അമേരിക്കയെ വിളിക്കാമെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇറാന് അമേരിക്ക സംഘര്‍ഷം ആരംഭിച്ച് രണ്ടുമാസമായിട്ടും സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടികള്‍ എങ്ങുമെത്താത്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ച സംബന്ധിച്ച് പുതിയ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്ക് ഇറാനു താത്പ്പര്യ മുണ്ടെങ്കില്‍ അമേരിക്കയെ വിളിക്കാമെന്നും സംസാരിക്കണമെങ്കില്‍ ഇറാന് നേരിട്ട് തന്നെ ഫോണില്‍ വിളിക്കാമെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

ഇസ്ലാമബാദില്‍ ശനിയാഴ്ച്ച നടക്കേണ്ടിയിരുന്ന ചര്‍ച്ച പാതിവഴിയില്‍ അമേരിക്ക ഉപേക്ഷിച്ചിരുന്നു. അതേസമയം, ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരാഗ്ച്ചി വീണ്ടും പാകിസ്താനില്‍ എത്തി.

ഒമാന്‍ സുല്‍ത്താനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ തിരിച്ചെത്തിയത്. പാക്ക് സന്ദര്‍ശനത്തിന് ശേഷം അരാഗ്ചി റഷ്യയിലേക്ക് പോകും. അതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറും ചര്‍ച്ച നടത്തി. ഇരു നേതാക്കളും ഫോണിലൂടെയാണ് സംസാരിച്ചത്.

Trump says Iran can call US if it wants peace talks

Share Email
Top