അലൻ ചെന്നിത്തല
ചിക്കാഗോ: ചിക്കാഗോ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹാർവസ്റ്റ് ഫെസ്റ്റിവൽ “നിഴൽ-2026”, ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ ചിക്കാഗൊ മാർത്തോമ്മാ ദേവാലയങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ചിക്കാഗോ മാർത്തോമാ യുവജനസഖ്യത്തിന്റെ Home for Homeless പ്രൊജക്ടിന്റെ ധനശേഖരാണർത്ഥം, സംഘടിപ്പിക്കുന്ന ഈ ഫെസ്റ്റിവലിൽ കൂടി ലഭിക്കുന്ന തുക കേരളത്തിലും, ഇന്ത്യയുടെ വിവിധ ഭാഗങളിലുമായി ഭവനരഹിതരുടെ ഭവന നിർമ്മാണത്തിനായി വിനയോഗിക്കും. ഇതുവരെ 350 ലധികം കുടുംബങ്ങളെ ഈ പദ്ധതിയിലൂടെ സഹായിക്കാൻ ചിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന് സാധിച്ചു. ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ “നിഴൽ 2026” ന്റെ ഉത്ഘാടനം ചിക്കാഗൊ CSI ഇടവക വികാരി റവ ഡി എസ് അരുൺ നിർവ്വഹിക്കും. രുചികരമായ നാടൻ ഭക്ഷണവിഭവങൾ,മനസിന് കുളിർമയേകുന്ന വിവിധ കലാ പരിപാടികൾ, കുടുംബമായി ആസ്വദിക്കാവുന്ന ഗെയിമുകൾ,റാഫിൾ, കാർഷീക-കരകൗശല ഉത്പന്നങളുടെ ലേലം എന്നീ പരിപാടികൾ ഉൾപ്പെടുത്തിയ ഈ സന്ധ്യ ആസ്വദിക്കാനായി ചിക്കാഗോ മാർത്തോമ്മാ ദേവാലയങ്കണത്തിലേക്ക് ഏവരേയും കുടുംബസമേതം ഹാർദ്ധമായി സ്വാഗതം ചെയ്യുന്നതായി യുവജനസഖ്യം ഭാരവാഹികൾ അറിയിച്ചു. നിഴൽ 2026 ന്റെ ഫ്‌ളൈർ പ്രകാശനം ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ദേവാലയത്തിൽ വച്ച് നടന്ന ചടങിൽ മാർത്തോമ്മാ സഭ മുൻ വൈദീക സെലക്ഷൻ കമ്മറ്റി അംഗവും, ഫാമിലി കൗൺസിലറുമായ റവ. അബ്രാഹാം സക്കറിയ, സഭയിലെ സീനിയർ വൈദീകനും ക്രൈസ്തവ ഗാന രചയിതാവുമായ റവ. വി.ടി ജോണിനു നൽകി നിർവഹിച്ചു. യുവജനസഖ്യം പ്രസിഡന്റ് റവ. ആശിഷ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ബിജു യോഹന്നാൻ, റവ.ജയിംസ് തോമസ്, യുവജനസഖ്യം ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്രിസ്തുവിൻ നിഴലായി, അപരന്റെ സ്വപ്നം സാക്ഷാൽക്കരിക്കുക എന്ന ഉദ്ധേശത്തോടെ ക്രമീകരിക്കുന്ന നിഴൽ 2026 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യുവജനസഖ്യം ഭാരവാഹികൾ അറിയിച്ചു.















