ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിച്ചേക്കാമെന്നു ട്രംപ്

ഇറാനുമായുള്ള യുദ്ധം ഉടന്‍ അവസാനിച്ചേക്കാമെന്നു ട്രംപ്

നെവാഡ: ഇറാനുമായി ആഴ്ച്ചകളായി തുടരുന്ന യുദ്ധം ഉടന്‍ അവസാനിച്ചേക്കാമെന്ന സൂചന നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നെവാഡയിലെ ലാസ് വെഗാസില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയാണ് യുദ്ധം ഉടന്‍ അവസാനിച്ചേക്കാമെന്ന ആത്മവിശ്വാസം ട്രംപ് പ്രകടിപ്പിച്ചത്.

സമാധാന കരാറിനായുള്ള അണിയറ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പ്രശ്‌ന പരിഹാര നീക്കങ്ങള്‍ സജീവമായി തുടരുന്നുവെന്ന പ്രതികരണം ട്രംപ് നടത്തിയത്. കഴിഞ്ഞ ദിവസം ട്രംപ് ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട് യുദ്ധം അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കയാണെനന്നും ഇറാനുമായുള്ള ചര്‍ച്ചകള്‍ അടുത്ത ദിവസം പുനരാരംഭിക്കുമെന്നും പറഞ്ഞിരുന്നു. രണ്ടാഴ്ച്ചത്തേയ്ക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇനി നീട്ടേണ്ടതില്ലെന്ന പ്രതികരണം നടത്തിയ ട്രംപ് ഇതിനുള്ളില്‍ തന്നെ ഇറാനുമായുള്ള സമാധാന കരാര്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് ഇതിലൂടെ നല്കുന്നത്.

കഴിഞ്ഞ ആഴ്ച്ച ഇസ്‌ളാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ യാതൊരു തീരുമാനവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന നയതന്ത്ര നീക്കങ്ങള്‍ സജീവമാക്കു കയായിരുന്നു.അടുത്ത ഘട്ട ചര്‍ച്ചകള്‍ ഉടന്‍ നടത്താന്‍ ഇരുപക്ഷവും ശ്രമിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ രഹസ്യ ചര്‍ച്ചകള്‍ പ്രധാന അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴും അമേരിക്ക ഇറാന്‍ സമാധാന കരാറുണ്ടാക്കാനുള്ള പ്രധാന തടസങ്ങള്‍ നീങ്ങിയില്ലെന്നതാണ് യാതാര്‍ഥ്യം. യുറേനിയം സമ്പുഷ്ടീകരണം ദീര്‍ഘകാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കണമെന്ന അമേരിക്കന്‍ ആവശ്യത്തില്‍ ഇറാന്റെ ഭാഗത്തു നിന്നും കൃത്യമായ ഉറപ്പുകള്‍ ലഭിച്ചിട്ടില്ല. ഈ വിഷയമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ കേന്ദ്ര ബിന്ദു.

Trump says war with Iran could end soon

Share Email
Top