തനിക്കെതിരെ നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങൾക്കെതിരെ കുംഭമേള വൈറൽ താരം നിയമപോരാട്ടത്തിൽ. സിനിമ സംവിധായകൻ മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സിജെഎം കോടതിയിൽ പെൺകുട്ടി രഹസ്യമൊഴി നൽകി. തന്നെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് താരം ആവശ്യപ്പെട്ടു.
വിവാഹ പ്രായത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മൊഴി നൽകിയ ശേഷം താരം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി തനിക്കെതിരെ രാഷ്ട്രീയം കളിക്കുകയാണെന്നും ഇതിനായി മാതാപിതാക്കളെ കരുവാക്കുന്നുവെന്നും പെൺകുട്ടി കുറ്റപ്പെടുത്തി. പ്രായപൂർത്തിയാകുന്നതിന് മുൻപാണ് വിവാഹം നടന്നതെന്ന വാദങ്ങൾ തെറ്റാണെന്നും താരം ആവർത്തിച്ചു.
സമൂഹമാധ്യമങ്ങൾ വഴി തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പെൺകുട്ടി പറഞ്ഞു. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ കോടതി മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് നിർത്തണമെന്നും താരം അഭ്യർത്ഥിച്ചു.















