കാലിഫോര്‍ണിയ റിവര്‍സൈഡ് കൗണ്ടിയില്‍ കാട്ടു തീപടരുന്നു

കാലിഫോര്‍ണിയ റിവര്‍സൈഡ് കൗണ്ടിയില്‍ കാട്ടു തീപടരുന്നു

വാഷിംഗ്ടണ്‍: യുഎസിലെ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. കാലിഫോര്‍ ണിയയിലെ റിവര്‍സൈഡ് കൗണ്ടിയിലാണ് കാട്ടുതീ പടര്‍ന്നത്. കനത്ത ചൂടും മണിക്കൂറില്‍ 50 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റും തീ അതിവേഗം ആളിപ്പടരാന്‍ കാരണമായി. ഇതിനകം 4,000 ഏക്കറിലധികം സ്ഥലത്ത് തീ പടര്‍ന്നു. ഇതേ തുടര്‍ന്ന് ഈ മേഖലയിലെ ആളുകളോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി.

വേനല്‍ക്കാല ഉഷ്ണതരംഗവും ശക്തമായ കാറ്റുമാണ് തീ വേഗത്തില്‍ പടരാന്‍ കാരണമായത്. തീ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും പടരാന്‍ സാധ്യതയുള്ള തായി അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലയില്‍ രണ്ടിടങ്ങളിലായാണ് വലിയ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. കാറ്റ് ആഞ്ഞടിക്കുന്നതിനാല്‍ തീയ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നില്ല. ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാന ങ്ങളിലേക്ക് മാറാനും പ്രാദേശിക ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വേനല്‍ക്കാലങ്ങളില്‍ ഈ മേഖലയില്‍ കാട്ടുതീ രൂക്ഷമാകാറുള്ളതാണ്.

Wildfires rage in California’s Riverside County

Share Email
Top