കരോലിന: ദക്ഷിണ കരോലിനയില്‍ മോട്ടോര്‍ സൈക്കിള്‍ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേര്‍ക്ക് പരിക്കേറ്റു.ദക്ഷിണ കരോലിനയിലെ അറ്റ്‌ലാന്റിക് ബീച്ചില്‍ നടക്കുന്ന വാര്‍ഷിക മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിവലിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ബ്ലാക്ക് പെള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് ബൈക്ക് ഫെസ്റ്റിവല്‍” വേദിക്കു സമീപം പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നോടെയാണ് ശേഷമാണ് സംഭവം നടന്നത്. ജനക്കൂട്ടത്തിനിടയില്‍ നിന്നും ഒരാല്‍ വേഗത്തില്‍ ഓടിയതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്.. ഇതിനു പിന്നാലെ ആളുകള്‍ കൂട്ടത്തോടെ ഓടി തിക്കും തിരക്കുമാവുകയായിരുന്നു.
ഒരാള്‍ പെട്ടെന്ന് ഓടിത്തുടങ്ങിയതിനെ തുടര്‍ന്ന് ജനക്കൂട്ടത്തില്‍ ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ആശങ്കയും പരിഭ്രാന്തിയും പരന്നതാണ് അപകടകാരണമെന്നു അറ്റ്‌ലാന്റിക് ബീച്ച് ടൗണ്‍ മാനേജര്‍ ടൈറ്റസ് ലീക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരില്‍ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 40 വര്‍ഷമായി ഓരോ മെമ്മോറിയല്‍ ഡേ വാരാന്ത്യത്തിലും നടക്കുന്ന ബ്ലാക്ക് പെള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്‍ഡ് ബൈക്ക് ഫെസ്റ്റിവല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സന്ദര്‍ശകരും മോട്ടോര്‍സൈക്കിള്‍ പ്രേമികളും എത്തുന്നതായി അധികൃതര്‍ അറിയിച്ചു.
19 injured in stampede at motorcycle show in South Carolina













