കോംഗോയില്‍ നിന്നും ഇന്ത്യയിലെത്തിയ 37 വയസുകാരനെ എബോള സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോംഗോയില്‍ നിന്നും ഇന്ത്യയിലെത്തിയ 37 വയസുകാരനെ എബോള സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഹമ്മദാബാദ്: എബോള വ്യാപനം അതിരൂക്ഷമായ കോംഗോയില്‍ നിന്നും ഇന്ത്യയിലെത്തിയ 37 കാരനെ എബോള സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യവസായിയായ 37 കാരനെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 ദിവസം മുമ്പാണ് ഇദ്ദേഹം മുംബൈയില്‍ എത്തിയത്. പിന്നീട് ബിസിനസ് ആവശ്യത്തിനായി വഡോദരയിലേക്കും അവിടെ നിന്ന് സില്‍വാസയിലേക്കും യാത്ര ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ക്ക് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളുമുണ്ട്. വഡോദരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കോംഗോയില്‍ നിന്ന് വന്നതാണെന്ന വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലുള്ള പ്രത്യേക എബോള വാര്‍ഡിലേക്ക് മാറ്റിയത്.

ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് പേരെ കൂടി കണ്ടെത്തി എസ്.വി.പി ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. രോഗിയുടെ സാമ്പിളുകള്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. പരിശോധനാ ഫലം ലഭിക്കാന്‍ രണ്ടുദിവസം സമയമെടുക്കും. നിലവില്‍ ഗുജറാത്തില്‍ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു./

വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും സജ്ജമാക്കി.

A 37-year-old man who returned to India from Congo was admitted to hospital on suspicion of Ebola.

Share Email
LATEST excelnclexrn
More Articles
Top