വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനത പുകവലിയെ പടിയിറക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഓരോ 11 പേരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ പുകവലിക്കുന്നത്. പുകവലി മൂലം ശ്വാസകോശ കാന്‍സര്‍, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്ക് വലിയ സാധ്യത ഉണ്ടെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ പ്രാഥമിക കണ്ടെത്തലുകള്‍ 24,200-ലധികം മുതിര്‍ന്നവരില്‍ നിന്ന് ശേഖരിച്ച സര്‍വേ വിവരങ്ങളെ അടിസ്ഥാനത്തിലാണ്. കുറഞ്ഞത് 100 സിഗരറ്റുകളെങ്കിലും വലിച്ചിട്ടുള്ളതും നിലവില്‍ എല്ലാ ദിവസവും അല്ലെങ്കില്‍ ചില ദിവസങ്ങളിലെങ്കിലും സിഗരറ്റ് ഉപയോഗിക്കുന്നതുമായ ആളുകളെയാണ് സര്‍വേയില്‍ നിലവിലെ പുകവലിക്കാരായി കണക്കാക്കിയത്.
1960-കളുടെ മധ്യത്തില്‍ അമേരിക്കയില്‍ 42 ശതമാനം പേരും പുകവലിക്കാരായിരുന്നു. എന്നാല്‍ സിഗരറ്റ് വലിക്കു പൊതു ഇടങ്ങളിലെ പുകവലി നിരോധനം, ബോധവത്കരണ ക്യാമ്പെയിനുകള്‍, പൊതുസമൂഹത്തിലെ സമീപനങ്ങളിലുണ്ടായ മാറ്റങ്ങള്‍ എന്നിവ കാരണം ഈ നിരക്ക് പതിറ്റാണ്ടുകളായി ക്രമേണ കുറഞ്ഞുവരികയാണ്.
2024-ല്‍ ആദ്യമായി മുതിര്‍ന്നവരുടെ പുകവലി നിരക്ക് 10 ശതമാനത്തിന് താഴെയെത്തി. പുതിയ സര്‍വേ പ്രകാരം 2025-ല്‍ അത് ഒന്‍പതു ശതമാനമായി കുറഞ്ഞു.
ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം 2025-ല്‍ ഏകദേശം ഏഴു ശതമാനമാണ്,
‘പുകവലിയുടെ തുടര്‍ച്ചയായ കുറവ് പൊതുജനാരോഗ്യ മേഖലയിലെ വലിയ നേട്ടമാണ്. ഇത് ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിക്കുകയും ആരോഗ്യപരിപാലന ചെലവില്‍ ബില്യണ്‍ കണക്കിന് ഡോളറിന്റെ ലാഭമുണ്ടാക്കുകയും ചെയ്തിട്ടുള്ളതായി ആരോഗ്യ വകുപ്പ വ്യക്തമാക്കി.
Americans quit smoking: Number of cigarette smokers at lowest level in history













