pulimoottil

ടീം പ്രോമിസിന്റെ ‘Meet Our Candidates’ ഓണ്‍ലൈന്‍ സംവാദത്തിന് വന്‍ പങ്കാളിത്തം; ഫോമായുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിത നേതൃത്വമെന്ന് ഉറപ്പ്

ടീം പ്രോമിസിന്റെ ‘Meet Our Candidates’ ഓണ്‍ലൈന്‍ സംവാദത്തിന് വന്‍ പങ്കാളിത്തം; ഫോമായുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സമര്‍പ്പിത നേതൃത്വമെന്ന് ഉറപ്പ്

ഹൂസ്റ്റണ്‍: ഫോമായുടെ 2026-2028 എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടീം പ്രോമിസ് സംഘടിപ്പിച്ച ‘Meet Our Candidates’ ഓണ്‍ലൈന്‍ സംവാദ പരിപാടി പ്രതിനിധികളുടെ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ നടന്നു. ഹൂസ്റ്റണില്‍ ആരംഭിക്കുന്ന ദേശീയ കുടുംബസമ്മേളനത്തിനായുള്ള യാത്രാ തിരക്കുകള്‍ക്കിടയിലും പ്രവൃത്തിദിനമായ ചൊവ്വാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തത് സ്ഥാനാര്‍ഥികളോടുള്ള താല്‍പര്യത്തിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയോടുള്ള സജീവ ഇടപെടലിന്റെയും സൂചനയായി വിലയിരുത്തപ്പെട്ടു.

ടീം പ്രോമിസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ), വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി അനു സ്‌കറിയ, ട്രഷറര്‍ സ്ഥാനാര്‍ഥി ബിനോയ് തോമസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി രേഷ്മ രഞ്ജന്‍, ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ഥി ടിറ്റോ ജോണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ സാമൂഹിക-സംഘടനാ പ്രവര്‍ത്തനാനുഭവങ്ങളും ഫോമായുടെ ഭാവി വികസനത്തിനായുള്ള കാഴ്ചപ്പാടുകളും വിശദീകരിച്ചു.

രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്ന 2028-ലെ കണ്‍വന്‍ഷനില്‍, കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളെ മടക്കിക്കൊണ്ടുവരുന്നതിന് ഉന്നല്‍ കൊടുക്കും. ‘കുടുംബമാണ് ഫോമായുടെ ശക്തി’ എന്ന കാഴ്ചപ്പാടോടെ എല്ലാ കുട്ടികള്‍ക്കും ആ കണ്‍വന്‍ഷനില്‍ സൗജന്യ പ്രവേശനം നല്‍കും. കൂടാതെ ‘എല്ലാവര്‍ക്കും അഫോഡബിളായ ഫോമാ കണ്‍വെന്‍ഷന്‍’ എന്ന ആശയവും നടപ്പാക്കും.സാമ്പത്തിക കാരണങ്ങളാല്‍ ഒരു കുടുംബവും ഫോമായുടെ ദേശീയ ആഘോഷങ്ങളില്‍ നിന്ന് അകന്നുനില്‍ക്കരുതെന്നാണ് തങ്ങളുടെ നിലപാടെന്ന് മാത്യു വര്‍ഗീസ് പറഞ്ഞു.

ഫോമായെ കൂടുതല്‍ കരുത്തുറ്റതും കാലാനുസൃതവുമായ ഫെഡറേഷനാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസം, യുവജന ശാക്തീകരണം, വനിതാ നേതൃത്വം, സാമൂഹിക സേവനം, സാംസസ്‌കാരിക സംരക്ഷണം, സുതാര്യ ഭരണനിര്‍വഹണം, അംഗസംഘടനകളുടെ ശാക്തീകരണം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്ന സമഗ്ര വികസന അജണ്ടയാണ് ടീം അവതരിപ്പിച്ചത്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും ഫലപ്രദവുമാക്കുന്നതിനുള്ള വിവിധ പദ്ധതികളും സ്ഥാനാര്‍ഥികള്‍ പ്രതിനിധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന സംവാദത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സ്ഥാനാര്‍ഥികള്‍ വിശദമായ മറുപടി നല്‍കി. ഫോമായുടെ പ്രവര്‍ത്തനരീതികള്‍, ഭാവി പദ്ധതികള്‍, അംഗസംഘടനകളുമായുള്ള ഏകോപനം, യുവജനങ്ങളുടെയും വനിതകളുടെയും പങ്കാളിത്തം, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ വ്യാപനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

പരിപാടിയുടെ സമാപനത്തില്‍ ടീം പ്രോമിസ് നേതൃത്വം സുപ്രധാനമായ ഒരു പ്രഖ്യാപനവും നടത്തി. തിരഞ്ഞെടുക്കപ്പെട്ടാല്‍ മുഴുവന്‍ ഭരണകാലവും ഫോമായുടെ വികസനത്തിനും അംഗങ്ങളുടെ ക്ഷേമത്തിനുമായി സമര്‍പ്പിക്കുമെന്നും, ആ കാലയളവിനെ അടുത്ത തിരഞ്ഞെടുപ്പിനുള്ള പ്രചാരണ വേദിയാക്കി മാറ്റില്ലെന്നുമാണ് ടീം ഉറപ്പുനല്‍കിയത്. സംഘടനയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്കും കാര്യക്ഷമമായ ഭരണത്തിനും മുന്‍ഗണന നല്‍കുന്ന സമീപനമാണ് തങ്ങളുടേതെന്നും വ്യക്തിപരമായ രാഷ്ട്രീയത്തിനോ വിഭാഗീയ താല്‍പര്യങ്ങള്‍ക്കോ അതീതമായി ഫോമായുടെ ഐക്യവും പുരോഗതിയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുകയെന്നും സ്ഥാനാര്‍ഥികള്‍ വ്യക്തമാക്കി.

”ഒരുമിച്ച് പ്രവര്‍ത്തിക്കാം… ഒരുമിച്ച് ഫോമായെ കൂടുതല്‍ ശക്തവും മാതൃകാപരവുമായ ഒരു സംഘടനയാക്കി മാറ്റാം…” എന്ന ആഹ്വാനത്തോടെയാണ് ഓണ്‍ലൈന്‍ സംവാദം സമാപിച്ചത്.

Strong Participation in Team Promise’s ‘Meet Our Candidates’ Online Interactive Session; Assures Dedicated Leadership for FOMAA’s Future Initiatives

Share Email
LATEST excelnclexrn
Top