ഹൂസ്റ്റണിൽ ഇന്ത്യൻ കലാസാംസ്കാരിക വസന്തമൊരുക്കാൻ ‘ദക്ഷിൻ ഫെസ്റ്റ്’ നവംബർ 20ന്

ഹൂസ്റ്റണിൽ ഇന്ത്യൻ കലാസാംസ്കാരിക വസന്തമൊരുക്കാൻ ‘ദക്ഷിൻ ഫെസ്റ്റ്’ നവംബർ 20ന്

സാംസ്കാരിക സംരംഭം കൂടിയാണ് ദക്ഷിൻ ഫെസ്റ്റ്. മലയാളി സമൂഹത്തിനപ്പുറം വിവിധ ഇന്ത്യൻ ഭാഷാ-സാംസ്കാരിക വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷവേദിയൊരുക്കുകയാണ് വനിതാ ഫോറത്തിന്റെ ലക്ഷ്യം.

പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സ്വന്തം നാടിന്റെ കലാപാരമ്പര്യവും രുചികളും ഓർമകളും പുതുതലമുറയുമായി പങ്കുവയ്ക്കാനുള്ള അവസരം കൂടിയായി ദക്ഷിൻ ഫെസ്റ്റ് മാറും. പരസ്പര സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും ഈ കൂട്ടായ്മ വഴിയൊരുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

ഗ്ലോമിസ്റ്റ് (Glowmyst), സ്ട്രാറ്റജിക് ഫിനാൻഷ്യൽ ഗ്രൂപ്പ് (SFG) എന്നിവരാണ് പരിപാടിയുടെ പാർട്ണർമാർ. ഗ്ലോബൽ ഇന്ത്യൻ ന്യൂസ്, ബിഗ് ബോട്ടിൽ ലിക്കർ സ്റ്റോർ, നെർക്കാഴ്ച എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ വിശദാംശങ്ങൾ

തീയതി: നവംബർ 20, 2026, വെള്ളിയാഴ്ച

സമയം: വൈകിട്ട് 6 മണി മുതൽ

വേദി: St. James Knanaya Church Hall

1805 Avenue D, Fresno, TX 77545, USA

വെൻഡർ സ്റ്റാളുകൾക്കായി ബന്ധപ്പെടുക: 972-369-9184

ഹൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങളെയും വിവിധ ഇന്ത്യൻ സമൂഹങ്ങളിലെ അംഗങ്ങളെയും ഈ സാംസ്കാരിക ആഘോഷത്തിലേക്ക് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറം സ്വാഗതം ചെയ്യുന്നു.

Share Email
LATEST excelnclexrn
More Articles
Top