ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.രാവിലെ 11.30 നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗീക വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയത്. അരമണിക്കൂരോളം ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തി.
വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തിന്റെ പ്രധാനമ ന്ത്രിയുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചതായാണ് സൂചന.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ധനകാര്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഉച്ചകഴിഞ്ഞ് 2.30നാണ് കേന്ദ്ര ധനകാര്യ മന്ത്രിയുമായുളള കൂടിക്കാഴ്ച്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ച നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെ വികസന സംരംഭങ്ങളും സംസ്ഥാനം നേരിടുന്ന വിവിധ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ യില്‍പ്പെടുത്താന്‍ ഈ ഔദ്യോഗിക സന്ദര്‍ശ നം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Chief Minister V.D. Satheesan meet the Prime Minister















