ആകാംക്ഷയുടെ നിമിഷങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ദിരാഭവനില്‍ : മുഖ്യമന്ത്രി കണ്ണൂരില്‍; ബിജെപി അധ്യക്ഷന്‍ സംസ്ഥാനകമ്മിറ്റി ഓഫീസില്‍

ആകാംക്ഷയുടെ നിമിഷങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ദിരാഭവനില്‍ : മുഖ്യമന്ത്രി കണ്ണൂരില്‍; ബിജെപി അധ്യക്ഷന്‍ സംസ്ഥാനകമ്മിറ്റി ഓഫീസില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ചുരുങ്ങിയ മിനിറ്റുകള്‍ മാത്രംബാക്കി നില്‌ക്കെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലിരുന്നാവും ഇവര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വീക്ഷിക്കുക. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉണ്ടാവും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ്മുന്‍ഷിയും കെപിസിസി ആസ്ഥാനത്തുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരിലെ വസതിയിലിരുന്നാവും ഫലം വീക്ഷിക്കുക. സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലാണുണ്ടാവുക. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൗസിലാണുള്ളത്. എഐസിസി സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. അന്ന് അവസാന മന്ത്രിസഭായോഗവും നിശ്ചയിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎ ബേബി ഡല്‍ഹിയിലാണുള്ളത്.

Congress leaders at Indira Bhavan in moments of excitement: Chief Minister in Kannur; BJP president at state committee office

Share Email
Top