നെഞ്ചിടിപ്പോടെ മുന്നണികള്‍: കേരളം ആരു ഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍

നെഞ്ചിടിപ്പോടെ മുന്നണികള്‍: കേരളം ആരു ഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം; വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍

തിരുവനന്തപുരം: കേരള ഭരണം ആരുടെ കൈകളിലെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂറിനുളളില്‍ ആദ്യ ഫലസൂചനകള്‍ ലഭിച്ചു തുടങ്ങും. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാവുമോ അതോ പത്തുവര്‍ഷത്തിനു ശേഷം യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമോ എന്നത് അറിയാന്‍ ചുരുങ്ങിയ സമയം മാത്രമാണ് ബാക്കിയുള്ളത്. എന്‍ഡിഎയുടെ കേരളത്തിലെ വേരോട്ടം ശക്തമാകുമോ എ്ന്ന ഫലവും ഇന്നറിയാം.

രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടണ്ണലില്‍ ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക.. ഇത് പൂര്‍ത്തിയായ ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്നും തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണത്തുടര്‍ച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. അട്ടിമറി നേട്ടമുണ്ടാകുമെന്നാണ് എന്‍ഡിഎ പ്രതീക്ഷ.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടമായാണ് വിധിയെഴുതിയത്. അസമില്‍ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പുതുച്ചേരിയില്‍ 30 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നു പുറത്തുവരിക .

Fronts are in a panic: Only hours to know who will rule Kerala

Share Email
LATEST excelnclexrn
Top