pulimoottil

കടുപ്പിച്ച് അമേരിക്ക, ഹോർമുസ് കടലിടുക്കിലെ നിയമവിരുദ്ധ പിരിവ്; രണ്ട് ഇറാനിയൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി ട്രംപ് ഭരണകൂടം

കടുപ്പിച്ച് അമേരിക്ക, ഹോർമുസ് കടലിടുക്കിലെ നിയമവിരുദ്ധ പിരിവ്; രണ്ട് ഇറാനിയൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി ട്രംപ് ഭരണകൂടം

കുവൈറ്റ് സിറ്റി/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളിൽ നിന്ന് നിയമവിരുദ്ധമായി പണം തട്ടുന്ന സംഘങ്ങൾക്ക് പിന്തുണ നൽകിയെന്നാരോപിച്ച് രണ്ട് ഇറാനിയൻ കമ്പനികൾക്കെതിരെ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ‘പേർഷ്യൻ ഗൾഫ് മറൈൻ ഇൻഷുറൻസ് കമ്പനി’, ‘ഹോർമുസ് സേഫ് മറൈൻ സർവീസസ് അതോറിറ്റി’ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് നടപടി സ്വീകരിച്ചത്.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പിന്തുണയോടെ നടക്കുന്ന തട്ടിപ്പ് ശൃംഖലയുടെ പ്രധാന ഭാഗങ്ങളാണ് ഈ കമ്പനികളെന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ കടലിടുക്കിലൂടെ സഞ്ചരിക്കാൻ വാണിജ്യ കപ്പലുകളെ നിർബന്ധിത ‘മാരിടൈം ഇൻഷുറൻസ്’ എടുക്കാൻ ഇവർ നിർബന്ധിതരാക്കുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

കപ്പലുകൾ പിടിച്ചെടുക്കൽ ഉൾപ്പെടെ ഇറാൻ തന്നെ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്ന വ്യാജേനയാണ് ഈ കമ്പനികൾ ഇൻഷുറൻസ് നൽകുന്നത്. ഭരണകൂടത്തിന്റെ ഭീകരപ്രവർത്തനങ്ങൾക്കും അഴിമതിക്കും പണം സ്വരൂപിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഇതിനുപുറമെ, ഉപരോധം മറികടന്ന് ഇറാനിയൻ ക്രൂഡ് ഓയിലും പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളും ചൈനയിലേക്കും യു.എ.ഇയിലേക്കും കടത്താൻ സഹായിച്ച ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികൾക്കെതിരെയും ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

Share Email
LATEST excelnclexrn
Top