രണ്ടാഴ്ച്ചയ്ക്കിടെ നാലാമതും ഇന്ധനവില വര്‍ധിപ്പിച്ചു: തിരുവനന്തപുരത്ത് പെട്രോള്‍വില 115 രൂപ കടന്നു

രണ്ടാഴ്ച്ചയ്ക്കിടെ നാലാമതും ഇന്ധനവില വര്‍ധിപ്പിച്ചു: തിരുവനന്തപുരത്ത് പെട്രോള്‍വില 115 രൂപ കടന്നു

തിരുവനന്തപുരം: ആറു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ തുടര്‍ച്ചയായി പെട്രോള്‍ വില വര്‍ധനവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്ന് പെട്രോള്‍ ലിറ്ററിന് 2.61 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് ഉണ്ടാകുന്ന നാലാമത്തെ വിലവര്‍ദ്ധനവാണിത്.

അമേരിക്കയും ഇറാനും തമ്മില്‍ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അതീവ ഗുരുതരമായ സൈനിക സംഘര്‍ഷങ്ങളും ഇതിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതുമാണ് ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏറ്റവും പുതിയ വിലവര്‍ദ്ധനവ് പ്രാബല്യത്തില്‍ വന്നതോടെ  തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 115.32 രൂപയായും ഡീസല്‍ വില ലിറ്ററിന് 104.41 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്.കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 113.51 രൂപയും (2.87 രൂപയുടെ വര്‍ദ്ധനവ്) ഡീസലിന് 99.82 രൂപയുമാണ് (2.80 രൂപയുടെ വര്‍ദ്ധനവ്). സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 111.21 രൂപയായും (2.72 രൂപയുടെ വര്‍ദ്ധനവ്) ഡീസല്‍ വില 97.83 രൂപയായും (2.81 രൂപയുടെ വര്‍ദ്ധനവ്) ഉയര്‍ന്നു. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 107.77 രൂപയും (2.46 രൂപയുടെ വര്‍ദ്ധനവ്) ഡീസലിന് 99.55 രൂപയുമാണ് (2.57 രൂപയുടെ വര്‍ദ്ധനവ്) പുതുക്കിയ നിരക്ക്.തുടര്‍ച്ചയായി ഉണ്ടാകുന്ന ഈ വിലവര്‍ദ്ധനവ് സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാകുന്നത്.

Fuel prices hiked for the fourth time in two weeks: Petrol price crosses Rs 115 in Thiruvananthapuram

Share Email
Top