swayamvara
pulimoottil

ഹൂസ്റ്റണ്‍ KCS- BYOL-ന്റെ ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ് സ്മാരക കാര്‍ഡ് ടൂര്‍ണമെന്റ് ആവേശകരമായി

ഹൂസ്റ്റണ്‍ KCS- BYOL-ന്റെ ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ് സ്മാരക കാര്‍ഡ് ടൂര്‍ണമെന്റ് ആവേശകരമായി

ഹൂസ്റ്റണ്‍: Houston KCS -BYOL-ന്റെ ആഭിമുഖ്യത്തില്‍ ചീട്ടുകളി പ്രേമികളെ ആവേശക്കൊടുമുടിയിലേറ്റിയ പശസ്തമായ ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ് മെമ്മോറിയല്‍ കാര്‍ഡ് ടൂര്‍ണമെന്റിന് വിജയകരമായ സമാപനം. മേയ് 9 ശനിയാഴ്ചയാണ് ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയും അതിന്റെ പോഷക സംഘടനയായ BYOL-ലും ചേര്‍ന്ന് മിസോറി സിറ്റിയിലെ സ്റ്റോഫോര്‍ഡ്ഷയര്‍ റോഡിലുള്ള ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ് സ്മാരക കാര്‍ഡ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 56, 28, റമ്മി തുടങ്ങിയ ജനപ്രിയ കാര്‍ഡ് ഗെയിമുകളിലായി 100-ഓളം ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസും നല്‍കി.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ് റോയ് മാത്യു ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി, ഹ്യൂസ്റ്റണ്‍ മലയാളി സമൂഹത്തിലെ മുതിര്‍ന്ന ചീട്ടുകളി താരമായ ജോസഫ് മുളയാനിക്കുന്നേലിന് കാര്‍ഡ് ഡെക്ക് കൈമാറി മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. 56 വിഭാഗം മല്‍സരത്തില്‍ ബെന്നി ജോര്‍ജ്, ബൈജു കുര്യാക്കോസ്, ആല്‍വിന്‍ ഷിക്കോര്‍ (ഷിക്കാഗോ) എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ജോര്‍ജ് സാമുവല്‍, കുര്യാക്കോസ് സി.ജെ (ഹ്യൂസ്റ്റണ്‍) എന്നിവരായിരുന്നു രണ്ടാം സ്ഥാനക്കാര്‍. സാനി പറയ്ക്കല്‍, മനു ചെത്താലില്‍, ശ്യാം കുവൈത്ത് (ഹ്യൂസ്റ്റണ്‍) ടീം മൂന്നും അലക്‌സ് ജോസഫ്, അലക്‌സ് മാത്യു, സാജന്‍ കുരുവിള (ഹ്യൂസ്റ്റണ്‍) ടീം നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

28 വിഭാഗം മല്‍സരത്തില്‍ ജോസ് തോട്ടിയില്‍, ഫിലിപ്പ് കളപ്പുരയ്ക്കല്‍, ജോസ് മാണി (ഹ്യൂസ്റ്റണ്‍) ടീം ഒന്നാം സ്ഥാനവും പ്രദീപ് കെ ഡേവിസ്, അഭിലാഷ് മാത്യു, ഷോളി കെ (ഹ്യൂസ്റ്റണ്‍) എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി. ഷാജി ആറ്റുപുറം, ജോസ് ഫിലിപ്പ്, സൈമണ്‍ തൊട്ടാപ്ലാക്കല്‍ (ഹ്യൂസ്റ്റണ്‍) ടീം മൂന്നും റോണി ജോയ്, ടോണി നെല്ലിക്കാട്ടില്‍, ജോസഫ് സിമാന്റി (ഓസ്റ്റിന്‍, ടെക്‌സാസ്) നാലും സ്ഥാനങ്ങളിലെത്തി. റമ്മി കളിയില്‍ കുഞ്ഞുമോന്‍ ഇല്ലിക്കാട്ടില്‍ ആണ് ഒന്നാം സ്ഥാനം നേടിയത്. കുഞ്ഞുമോന്‍ കളപ്പുരയ്ക്കല്‍, ജോണ്‍സണ്‍ സാമുവല്‍, ജോയ് തയ്യില്‍ എന്നിവര്‍ യഥാക്രമം രണ്ടും മുന്നും നാലും സ്ഥാനങ്ങളിലെത്തി.

56 ഇനം വിജയിക്കുള്ള ഒന്നാം സമ്മാനം 1,500 ഡോളറും രണ്ടാം സമ്മാനം 900 ഡോളറും മൂന്നാം സമ്മാനം 600 ഡോളറും നാലാം സമ്മാം 300 ഡോളറും നല്‍കി. 28 കളി മല്‍സര വിജയിക്ക് ഒന്നാം സമ്മാനമായി 900 ഡോളര്‍ ലഭിച്ചു. 600, 300, 150 ഡോളറാണ് യഥാക്രമം രണ്ടും മൂന്നും നാലും സാഥാനങ്ങളിലെത്തുന്നവര്‍ക്കുള്ള സമ്മാനം. റമ്മി മല്‍സര വിജയിക്ക് 1000 ഡോളറാണ് ഒന്നാം സമ്മാനം. 600, 400, 200 ഡോളറാണ് യഥാക്രമം രണ്ടും മൂന്നും നാലും സാഥാനക്കാര്‍ക്ക് ലഭിച്ചത്.

കളിക്കാരും കുടുംബാംഗങ്ങളും സമൂഹാംഗങ്ങളും ഒരുമിച്ചുകൂടിയ ടൂര്‍ണമെന്റ് സൗഹൃദത്തിന്റെയും വിനോദത്തിന്റെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടുകൂടിയ മത്സരങ്ങളുടെയും ദിനമായി മാറി. പങ്കെടുത്ത എല്ലാവര്‍ക്കും പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ഒരുക്കിയിരുന്നു. ആവേശോജ്വലമായ ടൂര്‍ണമെന്റിന് പശ്ചാത്തലമൊരുക്കിയ കൂട്ടായ്മയിലൂടെ ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസിന്റെ സ്മരണയെ ആദരിച്ചതിനും പരിപാടി ഭംഗിയായി സംഘടിപ്പിച്ചതിനും ഇല്ലിക്കാട്ടില്‍ കുടുംബാംഗങ്ങള്‍ ഹ്യൂസ്റ്റണ്‍ കെ.സി.എസിനും BYOL-നും ഹൃദയംഗമമായ നന്ദി അറിയിച്ചു. ഈ ടൂര്‍ണമെന്റിന്റെ വിജയം ഹ്യൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ ഐക്യവും സഹകരണ മനോഭാവവും വീണ്ടും തെളിയിച്ചു. ഹ്യൂസ്റ്റണ്‍ കെ.സി.എസ് പ്രസിഡന്റ് സാബു മുളയാനിക്കുന്നേല്‍, പരിപാടി വിജയകരമാക്കാന്‍ സഹകരിച്ച ഏവരുടെയും സഹായസഹകരണങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.

Houston KCS and Its Sub-Organization BYOL Successfully Hosted Illikkattil Francis Memorial Card Tournament

Share Email
LATEST excelnclexrn
More Articles
Top