ടെഹ്‌റാന്‍: മാസങ്ങളായി തുടരുന്ന അരേിക്ക-ഇറാന്‍ സംഘര്‍ഷം അവസാനിക്കാത്ത സാഹചര്യത്തില്‍ ലോകത്തിലെ ചരക്കു കപ്പലിന്റെ നാലില്‍ ഒന്നു കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രം പൂര്‍ണമായും കൈയ്യടക്കുന്നതിനായി പുതിയ നിയമനിര്‍മാണവുമായി ഇറാന്‍. ഇതിനായി പുതിയ നിയന്ത്രണ സമിതി ഇറാന്‍ രൂപീകരിച്ചു. ‘പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയിറ്റ് അതോറിറ്റി’ എന്ന പേരിലാണ് പുതിയ സമിതി. സമിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ (X) പുറത്തുവിട്ടത്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്രയും ഗതാഗതവും നിയന്ത്രിക്കുന്നതിനായി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഏക നിയമപരമായ പ്രതിനിധിയും അതോറിറ്റിയും പിജിഎസ്എ ആയിരിക്കുമെന്ന് പുതിയ സമിതി വ്യക്തമാക്കി. ഈ കടലിടുക്കിലൂടെയുള്ള എല്ലാ കപ്പല്‍ ഗതാഗതത്തിനും ഇനി മുതല്‍ ഇറാന്റെ സൈനിക-ഭരണകൂട അധികാരികളുമായി ‘പൂര്‍ണ്ണമായ ഏകോപനം’ ആവശ്യമാണെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള കപ്പലുകളുടെ യാത്ര നിയമവിരുദ്ധമായി കണക്കാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയ്ക്ക് സമര്‍പ്പിച്ച 14 ഇന സമാധാന നിര്‍ദ്ദേശത്തില്‍ ഈ പിജിഎസ്എ (PGSA) രൂപീകരണത്തിലൂടെയുള്ള കടല്‍ മാര്‍ഗ്ഗങ്ങളുടെ നിയന്ത്രണവും കപ്പല്‍ ഗതാഗതത്തിനുള്ള അവകാശവും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് സമാധാന മധ്യസ്ഥരായ പാകിസ്താന്‍ വഴി ഇറാന്‍ പരിഷ്‌കരിച്ച 14 ഇന നിര്‍ദ്ദേശം കൂടി അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ടെങ്കിലും ട്രംപ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിനിടയിലാണ് ഇറാന്‍ പുതിയ അതോറിറ്റിയുമായി രംഗത്തുവന്നത്. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെ ഈ പ്രഖ്യാപനം പങ്കുവെച്ചിട്ടുണ്ട്. ഈ പുതിയ അതോറിറ്റിയുടെ അക്കൗണ്ടിന് ഇതിനകം തന്നെ 35,000 ഫോളോവേഴ്‌സ് ഉണ്ട്.
Iran passes legislation to gain full control over Strait of Hormuz















