വ്യോമാക്രമണത്തിനു പിന്നാലെ ലെബനനില്‍ കരസേനാ നീക്കവുമായി ഇസ്രയേല്‍

വ്യോമാക്രമണത്തിനു പിന്നാലെ ലെബനനില്‍ കരസേനാ നീക്കവുമായി ഇസ്രയേല്‍

ജറുസലേം: ലെബനനില്‍ കരസേനാ നീക്കവുമായി ഇസ്രയേല്‍ സൈനീക നടപടികള്‍ ശക്തമാക്കി.ലബനനില്‍ തങ്ങളുടെ സൈനീക നീക്കം അതിശക്തമാക്കുകയാണെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു തന്നെ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ഇന്നലെ മാത്രം ലെബനനിലെ വിവിധ മേഖലകളില്‍ 120-ലധികം വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയതെന്ന് ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഏപ്രില്‍ 16-ന് പ്രഖ്യാപിക്കപ്പെട്ട താല്ക്കാലിക വെടിനിര്‍ത്തല്‍ കരാറിനെ പൂര്‍ണ്ണമായി തകര്‍ക്കുന്നതാണ് ഇസ്രായേലിന്റെ ഈ പുതിയ സൈനിക നടപടികള്‍. ഇസ്രായേലും ലെബനനിലെ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ കരാര്‍ രൂപീകരിച്ചിരുന്നത്.ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ് ലെബനനിലും സൈനീക നീക്കം ശക്തമാക്കിയത്. ചൊവ്വാഴ്ച ദക്ഷിണ-കിഴക്കന്‍ ലെബനനിലുടനീളം ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ ലെബനനിലെ ബുര്‍ജ് അല്‍-ഷമാലി പട്ടണത്തിലുണ്ടായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ചരിത്രപരമായ പ്രാധാന്യമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സമീപവും ഇത്തവണ ബോംബാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, ഇസ്രായേല്‍ പ്രതിരോധ സേന വന്‍ സജ്ജീകരണങ്ങളോടെയാണ് യുദ്ധക്കളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും പല പ്രധാന പ്രദേശങ്ങളും തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്നും ബെന്യാമിന്‍ നെതന്യാഹു അവകാശപ്പെട്ടു. വടക്കന്‍ ഇസ്രായേലി അതിര്‍ത്തി ഗ്രാമങ്ങളെ സംരക്ഷിക്കുന്നതിനായി ദക്ഷിണ ലെബനന്റെ ഉള്ളിലേക്ക് ഏതാനും കിലോമീറ്ററുകള്‍ വ്യാപിപ്പിച്ചുണ്ടാക്കിയ സുരക്ഷാ മേഖല തങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Israel launches ground operation in Lebanon following airstrikes

Share Email
Top