തിരുവനന്തപും: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആരൊക്കെയെന്ന കാര്യത്തില്‍ ചര്‍ച്ചയ്ക്ക് ഇന്നു തുടക്കമാകും. അതിവേഗം മന്ത്രിസഭയിലെ അംഗങ്ങളെ തീരുമാനിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫ് ക്യാമ്പില്‍ ആരംഭിച്ചിട്ടുള്ളത്. ഘടകകക്ഷികള്‍ക്കുള്ള മന്ത്രിമാരുടെ എണ്ണത്തില്‍ ആദ്യം വ്യക്തത വരുത്തിയ ശേഷമാകും കോണ്‍ഗ്രസിന്റെ മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുക.
ഘടകകക്ഷികളില്‍ മുസ്‌ളീം ലീഗിന് അഞ്ചു മന്ത്രിമാര്‍ വരെ ഉണ്ടായേക്കുമെന്നാണ് സൂചന. കേരളാ കോണ്‍ഗ്രസ് തങ്ങള്‍ക്ക് രണ്ടു മന്ത്രിമാര്‍ വേണമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു മന്ത്രിയും ഒരു ക്യാബിനറ്റ് പദവിയുമാകും നല്കുകയെന്നും സൂചനയുണ്ട്. യുഡിഎഫ് മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇന്ന് നിര്‍ണായക യുഡിഎഫ് യോഗം ചേരുന്നുണ്ട്. അതില്‍ ആയിരിക്കും ഏതെക്കെ കക്ഷികള്‍ക്ക് എത്രയെത്ര മന്ത്രിമാരെന്ന കാര്യത്തിലും തീരുമാനമാകുക. തിങ്കഴാഴ്ച്ച പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കമാണ് നടത്തുന്നത്.
കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാവുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചെന്നിത്തല മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ അദ്ദേഹം പറയുന്ന ആളുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തു. കെ.സി വേണുഗോപാലിന്റെ അടുപ്പക്കാര്‍ക്കും മന്ത്രിസഭയില്‍ ഇടം ലഭിക്കും. നിലവില്‍ കോണ്‍ഗ്രസില്‍ നിന്നും മന്ത്രിസഭയില്‍ ഉറപ്പായും എത്തുന്നത് കെ. മുരളീധരനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാവും.
Ministerial Election: Crucial discussions today; Will the entire cabinet be sworn in on Monday?















