ഇക്കുറി നിയമസഭയിലേക്ക് ജയിച്ചുകയറിയ 11 വനിതകളില്‍ ഒന്‍പതുപേര്‍ യുഡിഎഫ് രണ്ടുപേര്‍ എല്‍ഡിഎഫ്

ഇക്കുറി നിയമസഭയിലേക്ക് ജയിച്ചുകയറിയ 11 വനിതകളില്‍ ഒന്‍പതുപേര്‍ യുഡിഎഫ് രണ്ടുപേര്‍ എല്‍ഡിഎഫ്
Share Email

തിരുവനന്തപുരം: യുഡിഎഫ് സമഗ്ര വിജയം സ്വന്തമാക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ പ്രതിനിധികളുടെ എണ്ണത്തിലും യുഡിഎഫിനു വമ്പന്‍ നേട്ടം. ഇത്തവണ വിജയിച്ചുവന്ന ആകെ വനിതകള്‍ 11 പേരാണ്. ഇവരില്‍ ഒന്‍പതു പേരും യുഡിഎഫില്‍ നിന്നുള്ളവരാണ്.

ഇതില്‍ തന്നെ മുസ്‌ളീം ലീഗില്‍ നിന്നും ആദ്യമായി ഒരു വനിതാ അംഗം നിയമസഭയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 12 വനിതകളെയാണ് യുഡിഎഫ് മത്സരരംഗത്തിറക്കിയത്. ഇതില്‍ ഒന്‍പതുപേരും വെന്നിക്കൊടി പാറിച്ചു. 18 വനിതകളെ മത്സരിപ്പിച്ച എല്‍ഡിഎഫിനു രണ്ടു പേരെയാണ് വിജയിപ്പിക്കാന്‍ സാധിച്ചത്.

നിലവിലെ മന്ത്രിസഭയിലെ മൂന്നു വനിതാ മന്ത്രിമാരും ദയനീയമായി പരാജയപ്പെട്ടു. വീണാ ജോര്‍ജ്, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരാണ് പരാജയപ്പെട്ട വനിതാ മന്ത്രിമാര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും 11 വനിതകളായിരുന്നുനിയമസഭയില്‍ ഉണ്ടായിരുന്നത്.

യുഡിഎഫില്‍ കോണ്‍ഗ്രസ് പ്രതിനിധികളായി ചിറയിന്‍കീഴില്‍ നിന്നും രമ്യ ഹരിദാസ്, കൊല്ലത്തു നിന്നും ബിന്ദു കൃഷ്ണ, അരൂരിലെ വിജയവുമായി ഷാനിമോള്‍ ഉസ്മാന്‍, തൃക്കാക്കരയില്‍ നിന്ന് ഉമാ തോമസ്, കോങ്ങാടു നിന്ന് കെ.എ. തുളസി, എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണന്‍, മാനന്തവാടിയില്‍ ഉഷാ വിജയന്‍ എന്നിവര്‍ വിജയിച്ചപ്പോള്‍ ലീഗ് അംഗമായി പേരാമ്പ്രയില്‍ നിന്ന് ഫാത്തിമ തഹ്ലിയ വിജയനേട്ടം സ്വന്തമാക്കി. , വടകരയില്‍ നിന്നും ആര്‍എംപി പ്രതിനിധിയായി സഭയില്‍ വീണ്ടുമെത്തുന്ന കെ.കെ. രമയാണ് യുഡിഎഫിന്റെ മറ്റൊരു വനിതാ എംഎല്‍എ..

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഒഎസ് അംബികയും നാട്ടികയില്‍ നിന്ന് മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിയുമാണ് ജയിച്ച രണ്ട് എല്‍ഡിഎഫ് നേതാക്കള്‍.

Of the 11 women who won seats in the assembly this time, nine are from the UDF and two are from the LDF.

Share Email
Top