രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടു വര്‍ധിപ്പിച്ചു: ലിറ്ററിനു മൂന്നു രൂപയിലധികം വര്‍ധിച്ചു

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടു വര്‍ധിപ്പിച്ചു: ലിറ്ററിനു മൂന്നു രൂപയിലധികം വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്തു ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപയാണ് വര്‍ധിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതു വരെ വിലവര്‍ധനവ് ഉണ്ടായില്ലായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ വിലവര്‍ധിച്ചത്.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നു ആഗോള വിപണിയിലും എണ്ണ വില ഉയര്‍ന്നു നില്ക്കുകയാണ്. വില ഇനിയും ഉയരുമെന്ന ആശങ്കയെ തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ എണ്ണ ശേഖരിക്കാന്‍ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് നിലവിലെ വില. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് നിലവില്‍.

Petrol and diesel prices hiked again in the country: Increased by more than Rs 3 per liter

Share Email
LATEST excelnclexrn
Top