ന്യൂജഴ്സി: അന്യൂജഴ്സി സംസ്ഥാനത്തെ പാസായിക് നദിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികളില്‍ 10 വയസുകാരനായ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ 10 വയസുകാരിക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണെന്ന് പാസായിക് മേയര്‍ ഹെക്ടര്‍ ലോറ അറിയിച്ചു. അപകടത്തില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയായ 11 വയസുകാരി സുരക്ഷിതമായി കരയിലെത്തിയിരുന്നു.
ബുധനാഴ്ച വൈകിട്ട് ഡണ്ടി ഐലന്‍ഡ് പാര്‍ക്കിലെ ബോട്ട് ലോഞ്ചിന് സമീപത്താണ് മൂന്ന് കുട്ടികള്‍ വെള്ളത്തില്‍ വീണത്. രക്ഷപ്പെട്ട 11 വയസ്സുകാരിയുടെ സഹോദരനാണ് മരിച്ച ആണ്‍കുട്ടി. കാണാതായ പെണ്‍കുട്ടി ഇവരുടെ സുഹൃത്താണെന്നും മേയര്‍ വ്യക്തമാക്കി. മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവില്‍ രാത്രി 11 ഓടെ വെള്ളത്തില്‍ വീണ സ്ഥലത്തുനിന്ന് ഏകദേശം 50 അടി അകലെയാണ് ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ട സഹോദരിയുടെ മൊഴിപ്രകാരം, മുങ്ങിത്താഴുന്നതിനിടെ സഹോദരന്‍ തന്നെ പാറക്കെട്ടിന് സമീപത്തേക്ക് തള്ളിയതിനാലാണ് തനിക്ക് കരയിലേക്ക് കയറാന്‍ കഴിഞ്ഞതാണ് താൻ രക്ഷപെടാൻ കാരണമെന്നു രക്ഷപെട്ട പെൺകുട്ടി വ്യക്തമാക്കി.
കാണാതായ പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കുട്ടികള്‍ എങ്ങനെ നദിയിലിറങ്ങിയെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് പാസായിക് നദിയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്ന നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. വാലിംഗ്ടണ്‍ അഗ്‌നിരക്ഷാസേനയുടെ മറൈന്‍ യൂണിറ്റുകളും പാറ്റേഴ്‌സണ്‍ പൊലീസ് വിഭാഗവും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. പ്രദേശത്തെ താഴ്ന്ന മേഖലകളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നതിനാല്‍ ജനങ്ങള്‍ നദീതീരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Of the two children swept away in the Passaic River in New Jersey, the boy has died; the search for the girl continues.
















