Caritas hospital

രോഗിയുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാറ്റലീന ദ്വീപിന് സമീപം തകര്‍ന്നുവീണ് മൂന്ന് മരണം

രോഗിയുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാറ്റലീന ദ്വീപിന് സമീപം തകര്‍ന്നുവീണ് മൂന്ന് മരണം

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ കാറ്റലീന ദ്വീപിന് സമീപം മെഡിക്കല്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് പൈലറ്റും നഴ്‌സും രോഗിയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേരുമായി ദ്വീപില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. തീരത്തുനിന്ന് നൂറ് വാര അകലെയാണ് ഹെലികോപ്റ്റര്‍ കടലില്‍ പതിച്ചതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

അപകടത്തില്‍ മരണപ്പെട്ട പൈലറ്റിന്റെയും നഴ്‌സിന്റെയും മൃതദേഹങ്ങള്‍ അപകടത്തിന് പിന്നാലെ തന്നെ കണ്ടെത്തി. ഹെലികോപ്റ്ററിലുണ്ടായിരുന്ന രോഗിയാ യുവതിയുടെ മൃതദേഹം വ്യാഴാഴ്ച ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റിലെ ഡൈവര്‍മാര്‍ മുങ്ങല്‍ പരിശോധനയിലൂടെ കണ്ടെത്തി. അപകടത്തെക്കുറിച്ച് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) അന്വേഷണം ആരംഭിച്ചതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച കോസ്റ്റ് ഗാര്‍ഡ്, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരുടെ വേഗത്തിലുള്ള ഇടപെടലിനെ പ്രശംസിച്ചു.

Pilot, nurse and patient killed in medical helicopter crash near California’s Catalina Island

Share Email
Top