ഡാലസ് : കേരള ലിറ്റററി സൊസൈറ്റി ഡാലസിന്റെ 2026 ലെ പ്രവാസി കഥ – കവിത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോവലിസ്റ്റ് വി. ജെ. ജയിംസ് (കഥ)
കവി ഡോ. സി. രാവുണ്ണി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. എബ്രഹാം തെക്കേമുറി കഥാ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് എസ്. അനിലാലിന്റെ (ഷിക്കാഗോ) ‘അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങള്‍’ എന്ന കഥയ്ക്കും; കവി ജേക്കബ് മനയില്‍ കവിതാ പുരസ്‌കാരം ലഭിച്ചിരിക്കുന്നത് റഹിമാബി മൊയ്തിന്റെ (മെറിലാന്റ്) ‘പെണ്ണടയാളങ്ങള്‍’ എന്ന കവിതയ്ക്കുമാണ്. രണ്ടു വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി നല്‍കപ്പെടുന്നത്.ദിവ്യ മേനോന്റെ (ഡാലസ്) ഭഅഭിമുഖം’ എന്ന കഥയ്ക്ക് സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു.
ഇന്ത്യയ്ക്കു പുറത്തു വിവിധ രാജ്യങ്ങളില്‍ നിന്നുമായി 20 കഥകളും 18 കവിതകളുമാണ് അവാര്‍ഡിനായി പരിഗണിച്ചത്. സാമുവേല്‍ യോഹന്നാന്‍, മീനു എലിസബത്ത്, ഡോ. ദര്‍ശന മനയത്ത് എന്നിവരാണ് കഥയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സി. വി. ജോര്‍ജജ്, ഷാജു ജോണ്‍, അനശ്വരം മാമ്പിള്ളി എന്നിവരാണ് കവിതയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഏകാകിതയുടെ പാരമ്യതയില്‍ ഒരുവന്‍ സ്വന്തം ഉള്ളിലെ വിസ്മരിക്കപ്പെട്ടു പോയ മനുഷ്യനെ കണ്ടെത്തുന്ന കഥാസന്ദര്‍ഭങ്ങള്‍ കൈയടക്കത്തോടെ അവതരിപ്പിക്കുന്ന മികച്ച കഥയാണ് പുരസ്‌ക്കാരം ലഭിച്ച ‘അരക്കാലുകളുടെ ലോകത്തെ ശബ്ദങ്ങള്‍ഭ എന്നും ; പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ച ഭഅഭിമുഖംഭ അതുപോലെ തന്നെ വേറിട്ടു നില്ക്കുന്ന മനോഹരമായൊരു കഥയാണെന്നും, ജീവിതാവസ്ഥകളെ വാക്കുകളുടെ ത്രാസിലിട്ടു തൂക്കുന്ന മികച്ച ദര്‍ശനങ്ങളുണ്ട് ഈ കഥയിലെന്നും വിധികര്‍ത്താവ് വി. ജെ. ജയിംസ് വിലയിരുത്തി.
കവിതകളും മികച്ച നിലവാരം പുലര്‍ത്തിയതായി കവിതകളുടെ വിധി കര്‍ത്താവ് ഡോ. സി. രാവുണ്ണി അഭിപ്രായപ്പെട്ടു.
2026 സെപ്തംബറില്‍ നടത്തുന്ന പ്രത്യേക മീറ്റിംഗില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് കേരള ലിറ്റററി സൊസൈറ്റി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു. കേരള ലിറ്റററി സൈസൈറ്റിയുടെ പ്രവര്‍ത്തനങ്ങളൂമായി സഹകരിക്കുവാന്‍ 915 613 6566 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ബാജി ഓടംവേലി (സെക്രട്ടറി) 915 613 6566
കേരള ലിറ്റററി സൊസൈറ്റി ഡാലസ്
Pravasi Katha – Poetry Awards announced















