ഇറാനുമായുള്ള യുദ്ധത്തിന്റെ അടിസ്ഥാനം ഭ്രാന്തന്‍മാരുടെ കൈകളില്‍ ആണവായുധങ്ങള്‍ ലഭിക്കാതിരിക്കാനെന്നു ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിന്റെ അടിസ്ഥാനം ഭ്രാന്തന്‍മാരുടെ കൈകളില്‍ ആണവായുധങ്ങള്‍ ലഭിക്കാതിരിക്കാനെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിന്റെ അടിസ്ഥാന കാരണം ആണവായുധങ്ങള്‍ ഭ്രാന്തന്‍മാരുടെ കൈളില്‍ കിട്ടാതിരിക്കാനെന്ന പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം തുടരുന്നതിനു അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി വേണമെന്ന കടമ്പ മറികടക്കാനായി യുദ്ധം അവസാനിച്ചുവെന്ന പ്രസ്താവന ട്രംപ നടത്തിയതിനു പിന്നാലൊണ് ഇറാനെതിരായ സൈനീക നടപടികളെ ന്യായീകരിച്ച് ട്രംപ് രംഗത്തുവന്നത്.

നിലവില്‍ ഇറാനുമായി നടക്കുന്ന ചര്‍ച്ചകളില്‍ താന്‍ തൃപ്തനല്ലെന്നും, അവര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ ട്രംപ് ഇറാനുമായുള്ള യുദ്ധം തുടരുന്നത് ആണവായുധങ്ങളുടെ നിയന്ത്രണം ഭ്രാന്തന്‍മാര്‍ ഏറ്റെടുക്കുന്നത് തടയുന്നതിനു വേണ്ടിയെന്നായിരുന്നു ഫ്‌ളോറിഡയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞത്.ഇറാനും ഇറാന്റെ ആണവ അഭിലാഷങ്ങള്‍ ക്കുമെതിരെയാണ് യുദ്ധമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ ആഭ്യന്തര നേതൃത്വത്തില്‍ വലിയ അഭിപ്രായഭിന്നതയുണ്ടെന്നും, അതാണ് സമാധാനചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതിനുള്ള പ്രധാന കാരണമെന്നുമാണ് ട്രംപ് ആരോപിച്ചു.

Trump says war with Iran is to keep nuclear weapons out of the hands of madmen

Share Email
Top