പത്തനംതിട്ടയുടെ പ്രതാപം വീണ്ടെടുത്ത യുഡിഎഫ്

പത്തനംതിട്ടയുടെ പ്രതാപം വീണ്ടെടുത്ത യുഡിഎഫ്

തിരുവനന്തപുരം: പത്തനംതിട്ടയുടെ പ്രതാപം വീണ്ടെടുത്ത് വീണ്ടും യുഡിഎഫ് .പത്തനംതിട്ടയില്‍ ആഞ്ഞുവീശുന്നത് യുഡിഎഫ് തരംഗം എന്ന് പറയാം. ഇതില്‍ കേരളം ഉറ്റുനോക്കിയത് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മത്സരിച്ച ആറന്‍മുള മണ്ഡലമായിരുന്നു. വീണാ ജോര്‍ജിനെതിരെ മത്സര രംഗത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി അബിന്‍ വര്‍ക്കിയും ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനും ആയിരുന്നു.

തികച്ചും കടുത്ത സംവാദം തന്നെയായിരുന്നു വീണയും അബിനും തമ്മില്‍ തിരഞ്ഞെടുപ്പ് സമയത്ത് നടന്നത്.

പത്തനംതിട്ട ജില്ലയില്‍ ഒരുകാലത്ത് യുഡിഎഫിന്റെ ശക്തി കേന്ദ്രവും അഭിമാനവും നിറഞ്ഞ മണ്ഡലങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. സത്യത്തില്‍ നഷ്ടമായ ആ പ്രതാപമാണ് ഇന്ന് വീണ്ടെടുക്കുന്നത്. ഫലം വന്ന രണ്ട് രണ്ടര മണിക്കൂറിനകം കേരളം ആരു ഭരിക്കണമെന്ന് കൃത്യമായ ഉത്തരമാണ് പൊതുജനങ്ങള്‍ ബാലറ്റിലൂടെ നിര്‍വഹിച്ചത്.

അതേപോലെതന്നെ പത്തനംത്തിട്ട ജില്ലയുടെ സമീപ ജില്ലകളിലും ഈ മാറ്റം കണ്ടു. ഇടുക്കിയിലും മുഴുവന്‍ സീറ്റുകളിലും യുഡിഎഫ് വിജയത്തോടെ അടുക്കുകയാണ്. കേരളം ഏറെ ഉറ്റുനോക്കിയ പാലക്കാട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി മുന്നിലേക്ക് വരികയാണ്.

UDF restores Pathanamthitta's glory
Share Email
LATEST excelnclexrn
Top