കോതമംഗലം സിഐക്കെതിരെ പരസ്യ ഭീഷണിയുമായി അർജുൻ ആയങ്കി; ഐടി ആക്ട് പ്രകാരം പുതിയ കേസെടുത്ത് പൊലീസ്

കോതമംഗലം സിഐക്കെതിരെ പരസ്യ ഭീഷണിയുമായി അർജുൻ ആയങ്കി; ഐടി ആക്ട് പ്രകാരം പുതിയ കേസെടുത്ത് പൊലീസ്

എറണാകുളം കോതമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഫേസ്ബുക്കിലൂടെ പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കോതമംഗലം പൊലീസ് ആയങ്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയ് 3-ന് ഒരു റിസോർട്ടിൽ പാർട്ടി നടത്തി കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ അർജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യവും പ്രതികാരബുദ്ധിയുമാണ് സിഐയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന് പിന്നിൽ.

തന്റെ സുഹൃത്തുക്കളുടെ ജീവിതം നശിപ്പിച്ച സിഐ സമാധാനത്തോടെ പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ലെന്നും, നിയമപരമായും കായികപരമായും നേരിടുമെന്നുമാണ് ആയങ്കി ഫേസ്ബുക്കിൽ കുറിച്ചത്. സിഐയെ ‘കാക്കിയിട്ട ചെന്നായ’ എന്ന് വിശേഷിപ്പിച്ച പോസ്റ്റിൽ, പോലീസുകാരൻ ആകാൻ യോഗ്യതയില്ലാത്ത നാറിയാണെന്നും മേലുദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കലാണ് നിനക്ക് പറ്റിയ പണിയെന്നും അധിക്ഷേപിക്കുന്നുണ്ട്. വണ്ടികൾ വിട്ടുകിട്ടാൻ വേണ്ടിയാണ് ഈ യുദ്ധപ്രഖ്യാപനം വൈകിയതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ‘A1 Crime Number 665/2026’ എന്ന നമ്പരോടെയാണ് ആയങ്കി അവസാനിപ്പിച്ചത്. ഈ പരസ്യ വെല്ലുവിളിയെ തുടർന്നാണ് പൊലീസ് ഉടനടി പുതിയ നിയമനടപടികളിലേക്ക് നീങ്ങിയത്.

Case registered against Arjun Ayanki for abusing and threatening Kothamangalam Police CI

Share Email
LATEST excelnclexrn
More Articles
Top