മുന്‍ പ്രധാനമന്ത്രി ദേവഗൗഡയ്ക്ക് രാജ്യസഭാ സീറ്റില്ല; തീരുമാനമറിയിച്ച് ബിജെപി

മുന്‍ പ്രധാനമന്ത്രി ദേവഗൗഡയ്ക്ക് രാജ്യസഭാ സീറ്റില്ല; തീരുമാനമറിയിച്ച് ബിജെപി

ബംഗളൂരു: മുന്‍ പ്രധാനമന്ത്രി ഗേവഗൗഡയ്ക്ക് രാജ്യസഭയിലേക്ക് സീറ്റില്ല. 93 വയസുകാരനായ ദേവഗൗഡയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന് ഇക്കുറി രാജ്യസഭാ സീറ്റ് നല്‌കേണ്ടെന്നു തീരുമാനിച്ച തെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

എന്നല്‍ എന്‍ഡിഎ ഘടകകക്ഷിയും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച്.ഡി. ദേവഗൗ ഡക്ക് ബിജെപി രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ ജെഡിഎസില്‍ വ്യാപക അസംതൃപ്തി ഉടലെടുത്തു. സീറ്റ് നല്കാതെ ബിജെപി ചതിച്ചുവെന്നാണ് ഒരു വിഭാഗം ജെഡിഎസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. എന്നാല്‍ ജെഡിഎസ് രാജ്യസഭാ സീറ്റ് ആവശ്യ പ്പെട്ടിട്ടില്ലെന്നാണ് നിലവില്‍ പാര്‍ട്ടി ചുമതല വഹിക്കുന്ന മകന്‍ എച്ച്.കെ. കുമാരസ്വാമി വിശദീകരിക്കുന്നത്

. പക്ഷേ കുമാരസ്വാമി ബിജെപിക്ക് കീഴടങ്ങിയെന്ന് ചൂണ്ടാക്കാട്ടി വിമര്‍ശിക്കുന്നവരും ഏറെയാണ്. കര്‍ണാടക ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായും, എ.ബി.വി.പി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള എം.നാഗരാജയെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്.

ഇതിനിടെ ബിജെപി ജനതാദള്‍ പോര് മുതലെടുക്കാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചു. ജെഡിഎസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സ്വാഗതം ചെയ്തു. സംസ്ഥാനത്ത് ജെഡിഎസിന്റെ വോട്ട് ബാങ്ക് എന്ന് വിലയിരുത്തപ്പെടുന്നത് വൊക്കലിഗ സമുദായമാണ്. ഈ വിഭാഗത്തില്‍ നിന്നുള്ള ആളാണ് ഡി.കെ. ഈ സാഹചര്യത്തില്‍ അസംതൃപ്തിയുള്ള ജെഡിഎസ് പ്രവര്‍ത്തകരെ പാളയത്തിലേക്ക് എത്തിക്കാനായാല്‍ ജെഡിഎസ് വോട്ട് വിഹിതത്തില്‍ ചോര്‍ച്ച ഉണ്ടാക്കാമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. കുമാരസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കളെ തഴഞ്ഞ് പ്രവര്‍ത്തകരെ ഉന്നംവയ്ക്കുന്നതും ഇതേ ലക്ഷ്യം വച്ചുതന്നെയാണ്.


Former PM Deve Gowda will not get Rajya Sabha seat; BJP announces decision

Share Email
LATEST excelnclexrn
Top