pulimoottil

ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും നീക്കി സർക്കാർ ഉത്തരവിറക്കി

ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും നീക്കി സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്ക് അനുകൂല നിലപാടെടുത്ത തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്നും നീക്കി സർക്കാർ ഉത്തരവിറക്കി. തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായ ടി. ഗീനാകുമാരിയെയാണ് അടിയന്തരമായി പദവിയിൽ നിന്നും മാറ്റിയത്. മുഖ്യമന്ത്രി വി. ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി. മറ്റൊരു സ്ഥിരം നിയമനം ഉണ്ടാകുന്നതുവരെ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ എ. ആർ. ഷാജിക്കാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ തൈക്കണ്ടിയുടെ സ്ഥാപനങ്ങളിൽ പരിശോധന നടത്താനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഉദ്യോഗസ്ഥരെ ഒരു സംഘം ആളുകൾ ആക്രമിച്ചിരുന്നു. ഈ കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് കോടതിയിൽ നിന്നും ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടർ ഒത്തുകളിച്ചു എന്നാണ് ഉയർന്നുവന്ന പ്രധാന ആരോപണം. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് 13 വ്യക്തമായ കാരണങ്ങളടങ്ങിയ റിപ്പോർട്ട് പോലീസ് മുൻകൂട്ടി നൽകിയിട്ടും പ്രോസിക്യൂട്ടർ കോടതിയിൽ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നില്ല.

പൊലീസിന്റെയും ഇഡിയുടെയും കണ്ടെത്തലുകളെയും നിലപാടുകളെയും പൂർണ്ണമായി തള്ളിക്കളയുന്ന രീതിയിലാണ് പ്രോസിക്യൂഷൻ കോടതിയിൽ പെരുമാറിയതെന്ന് അന്വേഷണസംഘം ചൂണ്ടിക്കാണിച്ചിരുന്നു. ഗുരുതരമായ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടർക്കെതിരെ സിറ്റി പോലീസ് കമ്മീഷണർ ആഭ്യന്തര വകുപ്പിന് ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്നാണ് ഈ അടിയന്തര നീക്കം. കൂടാതെ, പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരെ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അപ്പീലിൽ ഗീനാകുമാരിയെക്കൂടി എതിർകക്ഷിയാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top