തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരില്‍ 20 പേര്‍ ദൈവങ്ങളുടെ പേരെടുത്തുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടതി അസാധുവാക്കി. 20കൗണ്‍ സിലര്‍മാരും നാലാഴ്ച്ചയ്ക്കുള്ളില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു,.
സിപിഎം കൗണ്‍സിലര്‍ എസ് പി ദീപക്ക് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദീപക് കോടതിയെ സമീപിച്ചത്,. എന്നാല്‍ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
High Court invalidates oath of BJP councilors who invoked the names of gods















