swayamvara
pulimoottil

ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം കഴിഞ്ഞു, 25 പാർട്ടികൾ എത്തി; ‘ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യം’, 5 പ്രധാന തീരുമാനങ്ങളുമായി മുന്നോട്ട് പോകാൻ ധാരണ

ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം കഴിഞ്ഞു, 25 പാർട്ടികൾ എത്തി;  ‘ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യം’, 5 പ്രധാന തീരുമാനങ്ങളുമായി മുന്നോട്ട് പോകാൻ ധാരണ

ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിന് ശേഷം എല്ലാ പ്രമുഖ നേതാക്കളും ഒരുമിച്ച് പങ്കെടുത്ത സംയുക്ത വാർത്താ സമ്മേളനം നടത്തി. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ആകെ 25 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ് പങ്കാളികളായത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാക്കൾ എന്നിവർ ഓൺലൈൻ വഴിയാണ് യോഗത്തിന്റെ ഭാഗമായത്. സി.പി.എം പ്രതിനിധിയായി പങ്കെടുത്ത ജോൺ ബ്രിട്ടാസ് എം.പി കേരളത്തിന്റെ ഉൾപ്പെടെയുള്ള നിലപാടുകൾ യോഗത്തിൽ ശക്തമായി ഉന്നയിച്ചുവെന്നും കോൺഗ്രസ് നേതൃത്വം അത് പൂർണ്ണമായി ഉൾക്കൊണ്ടുവെന്നും പ്രതികരിച്ചു. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കായി അഞ്ച് പ്രധാന തീരുമാനങ്ങളാണ് യോഗത്തിൽ പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പുകളിലെ വോട്ട് മോഷണവും അട്ടിമറികളും ശക്തമായി ഉന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് (CJI) സംയുക്തമായി കത്ത് നൽകാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഈ കത്ത് എത്രയും വേഗം ചീഫ് ജസ്റ്റിസിന് കൈമാറും. നീറ്റ് (NEET), സിബിഎസ്ഇ പരീക്ഷാ വിവാദങ്ങളിൽ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി വെച്ചുകളിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അനിവാര്യമാണെന്നും യോഗം ഒരുമിച്ച് ആവശ്യപ്പെട്ടു. രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്നാണ് മൂന്നാമത്തെ ആവശ്യം.

സഖ്യത്തിന്റെ കെട്ടുറപ്പ് ശക്തമാക്കുന്നതിനായി ഇനി മുതൽ എല്ലാ രണ്ട് മാസം കൂടുമ്പോഴും ഇന്ത്യ സഖ്യത്തിലെ നേതാക്കൾ യോഗം ചേരും. ഇതിന്റെ ഭാഗമായുള്ള അടുത്ത യോഗം ഒക്ടോബർ 8-ന് ഹൈദരാബാദിൽ വെച്ച് നടക്കും. പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെ സംയുക്തമായി പ്രതിരോധിക്കുന്നതിനായി എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെയുടെ ഓഫീസിൽ സഖ്യകക്ഷികളുടെ ഏകോപന യോഗം ചേരാനും പ്രതിപക്ഷ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top