ലോക കേരള സഭപിരിച്ചു വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

ലോക കേരള സഭപിരിച്ചു വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

ഹൂസ്റ്റണ്‍: ലോക കേരള സഭ പിരിച്ചുവിട്ട് അതിന് പകരം കൂടുതല്‍ ഫലപ്രദവും ചെലവ് കുറഞ്ഞതുമായ കേരള OCI-NRI അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷന്‍) ജെയിംസ് കൂടല്‍ മുഖ്യമന്ത്രി വി. ഡി. സതീശന് നിവേദനം സമര്‍പ്പിച്ചു.

വര്‍ഷങ്ങളായി ലോക കേരള സഭയുടെ പേരില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും പ്രവാസി സമൂഹത്തിന് നല്‍കിയ നിരവധി വാഗ്ദാനങ്ങള്‍ ഇന്നും നടപ്പായിട്ടില്ലെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശങ്ങളില്‍ നടന്ന സമ്മേളനങ്ങള്‍, പ്രചാരണ പരിപാടികള്‍, ടൈംസ് സ്‌ക്വയര്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ എന്നിവയ്ക്കായി പൊതുപണം ചെലവഴിച്ചെങ്കിലും അതിന്റെ പ്രയോജനം സാധാരണ പ്രവാസികള്‍ക്ക് ലഭിച്ചില്ലെന്നും നിവേദനത്തില്‍ പറയുന്നു.

ലോക കേരള സഭയുടെ ചെലവുകളും പ്രഖ്യാപനങ്ങളും സംബന്ധിച്ച് വൈറ്റ് പേപ്പര്‍ പ്രസിദ്ധീകരിക്കണമെന്നും, വിരമിച്ച OCI കാര്‍ഡ് ഉടമകള്‍ക്കും പ്രവാസികള്‍ക്കുമായി പ്രത്യേക റിട്ടയര്‍മെന്റ് ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. പ്രവാസി സ്വത്ത് സംരക്ഷണ നിയമം, ജില്ലാതല പ്രവാസി അദാലത്തുകള്‍, കുടുംബശ്രീ മാതൃകയില്‍ പഞ്ചായത്തുതലത്തില്‍ ”പ്രവാസിശ്രീ” പദ്ധതി, പ്രവാസി പുനരധിവാസ അതോറിറ്റി, പ്രവാസി വികസന ബോണ്ടുകള്‍, നിക്ഷേപ സൗഹൃദ പദ്ധതികള്‍ തുടങ്ങിയ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി പഞ്ചായത്തുതലത്തില്‍ പ്രവാസിശ്രീ യൂണിറ്റുകള്‍ രൂപീകരിക്കണമെന്നും, കേരള വികസന പദ്ധതികളില്‍ പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

പ്രവാസി സമൂഹത്തെ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ഭാഗമായി മാത്രം കാണാതെ, കേരളത്തിന്റെ വികസന പങ്കാളികളായി പരിഗണിക്കുന്ന പുതിയ നയം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ജെയിംസ് കൂടല്‍ ആവശ്യപ്പെട്ടു.

”പ്രവാസികള്‍ക്ക് ആഘോഷങ്ങള്‍ അല്ല വേണ്ടത്; സുരക്ഷയും ആദരവും പുനരധിവാസവും കേരള വികസനത്തില്‍ അര്‍ഥവത്തായ പങ്കാളിത്തവുമാണ് വേണ്ടത്,” അദ്ദേഹം പറഞ്ഞു.

Loka Kerala Sabha is a fraud; Petition to the Chief Minister demanding its dissolution

Share Email
LATEST excelnclexrn
Top