ന്യൂഡല്‍ഹി : ഡല്‍ഹിയിലെ പ്രീത് വിഹാര്‍ മേഖലയിലെ കഫേയില്‍ നടന്ന അര്‍ധരാത്രി പാര്‍ട്ടിക്ക് പിന്നാലെ 22കാരിയെ സഹപ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യുവതിയും പ്രതികളും കര്‍ക്കര്‍ദൂമയിലെ ഒരു കപേയിലെ ജീവനക്കാരായിരുന്നു. . ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ് സംഭവത്തില്‍ പ്രതികളായിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.
തിങ്കളാഴ്ച രാത്രി അതിജീവിതയുള്‍പ്പെടെ എട്ട് പേര് പ്രീത് വിഹാറിലെ സല്‍ത്താനേറ്റ് കഫേയില്‍ ഒത്തുചേര്‍ന്നിരുന്നു. ഇവിടെ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിക്ക് ശേഷം യുവതിയെ രണ്ട് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി.
സംഭവത്തില്‍ മൂന്ന് പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് മൂന്ന് പേര് സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയതായാണ് വിവരം.
ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Complaint of gang-rape of a young woman following a cafe party in Delhi; three people, including two women, arrested.
















