ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ആദ്യഘട്ടം ജൂലൈ പകുതിയോടെ ഒപ്പു വെച്ചക്കേും

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ആദ്യഘട്ടം ജൂലൈ പകുതിയോടെ ഒപ്പു വെച്ചക്കേും
Share Email

ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക വ്യാപാക കരാറിന്റെ ആദ്യഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവച്ചേക്കുമെന്നു സൂചന. വ്യാപാര കരാര്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ ഏറെ പുരോഗതി ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്കായി അമേരിക്കയില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ മികച്ചതായിരുന്നുവെന്നു മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. യുഎസ്എയിലെ വിവിധ വ്യാപാര വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ ഒരു സമ്പൂര്‍ണ സംഘം തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നതായും താന്‍ അവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതായും വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

കരാറുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമാകാതെ അവശേഷിച്ചിരുന്ന എല്ലാ കാര്യങ്ങള്‍ക്കും അന്തിമരൂപം നല്‍കുന്നതിലേക്ക് വളരെ വേഗത്തില്‍ നീങ്ങുകയാണ്.. ജൂലൈ പകുതിയോടെ ആദ്യ ഘട്ട കരാര്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നീക്കമാണ് നടത്തുന്നത്. അമേരിക്കന്‍ വിപണിയില്‍ മറ്റു രാജ്യങ്ങളെക്കാള്‍ മുന്‍ഗണന നല്കുന്നതിനു ആവും ആദ്യഘട്ടത്തില്‍ പരിഗണന നല്കുകയെന്നും വാണിജ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന സന്തുലിതമായ ഒരു കരാറിലൂടെ വ്യാപാര-സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. തികച്ചും സഹകരണത്തിന്റെയും പ്രായോഗികതയുടെയും മനോഭാവത്തോടെയാണ് ചര്‍ച്ചകള്‍ നടന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Phase 1 of India-US trade deal to be signed by mid-July

Share Email
Top