തിരുവനന്തപുരം: ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്’ ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എന്ന പേരിൽ കെ. സുധാകരൻ എം.പി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തെ പരസ്യമായി തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സുധാകരൻ വിളിച്ച യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം ഔദ്യോഗിക യോഗങ്ങൾ വിളിച്ചുചേർക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ചെന്നിത്തല വ്യക്തമാക്കി.ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുണ്ടാപ്പണി ചെയ്തവരുമാണ്
യോഗത്തിന് വന്നത്. അദ്ദേഹം വിളിച്ചുകൂട്ടി തുഫാൻ വാരിയർ ആക്കി വിട്ടൊരാൾ ഇന്നലെ തന്നെ വധശ്രമക്കേസിൽ അകത്തായിട്ടുമുണ്ട്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗങ്ങൾ വിളിക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണാണെന്ന് ചെന്നിത്തല വ്യക്തമാക്കി. ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുമാത്രമേ അത്തരം യോഗങ്ങൾ ചേരാറുള്ളൂ. “കൊച്ചിയിൽ നടന്ന യോഗത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ആരാണ് യോഗം വിളിച്ചതെന്നോ, ആരൊക്കെയാണ് അതിൽ പങ്കെടുത്തതെന്നോ ആഭ്യന്തര വകുപ്പിന് ഔദ്യോഗിക വിവരമില്ല. ആ യോഗം ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല. അത് സർക്കാർ പരിപാടിയുടെ ഭാഗമല്ല. ഇത്തരം യോഗങ്ങളെ ഔദ്യോഗിക നടപടിയുമായി ബന്ധപ്പെടുത്തി വാർത്തകൾ നൽകരുത്. ഓപ്പറേഷൻ തൂഫാനെ തകർക്കാൻ ആര് വിചാരിച്ചാലും നടക്കില്ല. ലഹരി മാഫിയക്കെതിരെയുള്ള ഈ പോരാട്ടം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. കെ. സുധാകരൻ വിളിച്ച യോഗത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്തതായുള്ള ആക്ഷേപങ്ങളും വിവാദങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഈ കർശനമായ വിശദീകരണം. യോഗം പാർട്ടിയുടെ അറിവോടെയല്ലെന്ന് എറണാകുളം ഡി.സി.സിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
















